ലണ്ടനില്‍ എല്‍.കെ.സി.എ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി 

സാജന്‍ മാത്യൂ പടിക്കമ്യാലില്‍ 

ലണ്ടനിലെ ക്‌നാനായക്കാരുടെ കൂട്ടായ്മയും UKKCA യുടെ റീജണുമായ ലണ്ടന്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെഈവര്‍ഷത്തെ ക്രിസ്തുമസ് പ്രോഗ്രാം കഴിഞ്ഞ ശനിയാഴ്ച ഹാര്‍ലോയില്‍ലുള്ള അവര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഫാദര്‍ മാത്യു കട്ടിയാങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായ ദിവ്യബലി യോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് ലഞ്ചിന് ശേഷം വിവിധ യൂണിറ്റുകളുടെ കരോള്‍ ഗാന മല്‍സരം നടന്നു.  മത്സരത്തില്‍ ബാസില്‍ഡണ്‍, സ്റ്റീവിനേജ്, ഈസ്റ്റ് ലണ്ടന്‍, ഹാര്‍ലോ യൂണിറ്റുകള്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിവിവിധ യൂണിറ്റുകളിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി .തുടര്‍ന്നുനടന്ന പബ്ലിക് മീറ്റിംഗില്‍ പ്രസിഡണ്ട് മാത്യു വില്ലൂത്തറ അധ്യക്ഷത വഹിച്ചു, ഫാദര്‍ മാത്യു കട്ടിയാങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും യുകെകെസിഎ വൈസ് പ്രസിഡണ്ട് ബിബിന്‍ പണ്ടാരശ്ശേരി, കെസിവൈല്‍ പ്രസിഡണ്ട് ജെസ്സോ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഹാര്‍ലോ യൂണിറ്റ് പ്രസിഡണ്ട് ജോസഫ് എബ്രഹാം വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യുകയും റീജിയണല്‍ സെക്രട്ടറി സാജന്‍ പടിക്കമ്യാലില്‍  നന്ദിയും പറഞ്ഞും.

റീജിയണല്‍ കെ.സി.വൈ.എല്‍  ഇലക്ഷനില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള  കെ.സി.വൈ.എൽ ഭാരവാഹികളെതെരഞ്ഞെടുത്തു.

പ്രസിഡന്റ്                :മനീഷ് മാത്യു

വൈസ് പ്രസിഡന്റ് :  അലന്‍ സൈമണ്‍

സെക്രട്ടറി              :ഡാനിയേല്‍ ഫ്രാന്‍സിസ്

ജോയിന്റ് സെക്രട്ടറി : റ്റിയാന തോമസ്

ട്രഷറര്‍                    :കെവിന്‍ മാത്യു

ഡയറക്ടേഴ്‌സ് ആയി  തോമസ് പുല്ലാട്ട്കാലാ, മോളി ജേക്കബ് കീഴങ്ങാട്ട് എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടികളുടെ വിജയത്തിനായി ജോര്‍ജ് ജോസഫ് ,മിനി സൈമണ്‍,റെനി ഇല്ലിക്കാട്ടില്‍, ജോബി ജോസഫ്, മധു മാത്യു,ഫ്രാന്‍സിസ് സൈമണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു.കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാനും ദൈവദാസനുമാ മാക്കീല്‍ പിതാവിന്റെ ചരമദിനവും ഇതോടൊപ്പം ആചരിച്ചു. അന്തരിച്ച ഫാ. ജോസഫ് ചാഴിക്കാട്ടിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.