മാതാ-പിതാ-ഗുരു-ദൈവം

റെജി തോമസ് കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍

ആമുഖം

    അമ്മ എന്നുള്ള പദത്തെയാണല്ലോ, നാം സാധാരണ ഭൂമിയിലെ ഏറ്റവും മനോഹരമായ വാക്കാക്കി (പദമായി) വിശേഷിപ്പിക്കാറ്.  അത് അങ്ങനെ തന്നെയിരിക്കട്ടെ.  പക്ഷേ അമ്മ എന്നുള്ള വാക്കിന് ഒരു പുനരാഖ്യാനം കൊടുത്താലോ എന്ന് ഞാന്‍ ആലോചിക്കുകയാണ്.  എങ്ങനെയെന്നോ?   അമ്മയെന്ന വാക്കിനെക്കഴിഞ്ഞും പൂര്‍ണ്ണവും, അര്‍ത്ഥഗര്‍ഭവും, സമഗ്രവും, ചിന്തോദ്ദീപകവുമല്ലേ, മാതാ-പിതാ-ഗുരു-ദൈവം എന്നു പറയു ന്നത്.  അമ്മയെപ്പോലെ തന്നെ നാല് മനോഹരമായ വാക്കുകള്‍  കൂടി (കൂട്ടി) ചേര്‍ന്നുണ്ടായിരിക്കുന്നതായ ഒരു വാക്ക്.  അമ്മ-മാതാവ്-ജനനി-നമുക്കൊക്കെ ജന്‍മം നല്‍കുന്ന നമ്മുടെ ഭൂമിയിലെ കാണപ്പെട്ട ദൈവം.അച്ഛന്‍-പിതാവ്- സൃഷ്ടവ് നമ്മളെ കാത്തു പരിപാലിക്കുന്ന ഭൂമിയിലെ കാണപ്പെട്ട ദൈവം.ഗുരു-നമുക്ക് വിദ്യ പകര്‍ന്ന് തന്ന്, നമുക്ക്, നമ്മുടെ അകക്കണ്ണുകളെ തുറപ്പിക്കുന്ന നമ്മളെ, നമ്മളാക്കി മാറ്റുന്ന ദൈവത്തിന്‍റെ പ്രതിപുരുഷന്‍/സ്ത്രീ.

ദൈവം-ഭൂമിയിലെ ഏറ്റവും പരമവും നിതാന്തവുമായ സത്യം.

    ഇങ്ങനെ ദൈവത്തിന്‍റെ ഭൂമിയിലെ മൂന്ന് പ്രതിനിധികളെയും കൂടി ചേര്‍ക്കുമ്പോള്‍, څമാതാ-പിതാ-ഗുരു-ദൈവچമെന്നുള്ളത് ഏറ്റവും മനോഹരമായ പദമായി മാറുന്നു.  നമ്മുടെ എല്ലാവരുടെയും പ്രഥമവും പ്രധാനവുമായിട്ടുള്ള കടമയാണ്, ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളായ നമ്മുടെ മാതാപിതാക്കളെയും നമുക്ക് വിദ്യ അഭ്യസിപ്പിച്ച് തരുന്ന നമ്മുടെ ഗുരുക്കന്‍മാരെയും സര്‍വ്വോപരി നമ്മുടെ അസ്തിത്വത്തിന് തന്നെ നിദാനമാകുന്ന പരമകാരുണികനായ ദൈവത്തേയും മറ്റെല്ലാവരെക്കഴിഞ്ഞും, മറ്റെന്തിനെക്കഴിഞ്ഞും നമ്മുടെ തലക്ക് മുകളില്‍ പ്രതിഷ്ഠിക്കേണ്ടതിന്‍റെ സാംഗത്യം. 

ഉള്ളടക്കം

     ഇനി നമുക്ക് മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും ദൈവത്തിന്‍റെയും ഭൂമിയിലെയും സ്വര്‍ഗ്ഗത്തിലേയുമൊക്കെ സ്ഥാനത്തെക്കുറിച്ച് വിശദമായിട്ട് പരിശോധിക്കാം.

1. മാതാവ്

    എന്‍റെ മകനേ നിന്‍റെ അപ്പന്‍ പറഞ്ഞുതരുന്നത് കേള്‍ക്കൂ, നിന്‍റെ അമ്മയുടെ ഉപദേശം തള്ളിക്കളയരുത്.   അവ നിന്‍റെ ശിരസ്സിന് നല്ല പൂമാലയും നിന്‍റെ കഴുത്തിന് ആഭരണവുമായിരിക്കും. (സുഭാഷിതങ്ങള്‍ 1-8:9)നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ദേശത്ത് ദീര്‍ഘകാലം ജീവിക്കേണ്ടതിന് നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. (പുറപ്പാട് 20:12)മാതൃഭക്തിയിലും പിതൃഭക്തിയിലുമാണ് കുട്ടികള്‍ വളരേണ്ടതെന്നത് ആര്‍ഷഭാരതത്തിലെ സനാതനധര്‍മ്മത്തിലെ മഹത്തായൊരു സങ്കല്പമാണ്.  മാതാപിതാക്കള്‍ ഭൂമിയിലെ കാണപ്പെട്ട ദൈവമാണെന്നുള്ള സങ്കല്പമാണല്ലോ, ബൈബിളിലെ, മേല്‍പ്പറഞ്ഞ, രണ്ട് ഉദ്ധരണികളും കൂടി വ്യക്തമാക്കി തരുന്നത്.  നമ്മുടെയൊക്കെ പിതാക്കന്‍മാരുടെ ഉപദേശത്തിനെക്കാള്‍, നല്ലയൊരു പൂമാലയില്ലെന്നും അമ്മമാരുടെ വാക്കുകളോളംപോരുന്ന മറ്റൊരു കണ്ഠാഭരണവും ഈ ലോകത്തില്‍ ഇല്ലെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു.അതുപോലെ ബൈബിള്‍ നമ്മെ വീണ്ടും ഉദ്ബോധിപ്പിക്കുന്നു, നമുക്ക് ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ജീവിക്കണമെങ്കില്‍, നാം നമ്മുടെ കാണപ്പെടുന്ന ദൈവങ്ങളായിട്ടുള്ള നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കണമെന്ന്?! നമ്മളിലെത്രപേര്‍ ഈ ഉപദേശം ശിരസ്സാവഹിക്കുന്നു??  അതോ ഇത്തരമുപദേശങ്ങളൊക്കെ നമ്മെ സംബന്ധിച്ച് വെറും കടലാസു പുലികള്‍ മാത്രമാണോ!!ഹൈന്ദവ വീക്ഷണത്തിലും, ക്രൈസ്തവ വീക്ഷണത്തിലും, ഇസ്ലാമിക വീക്ഷണത്തിലും കൂടി, മാതാപിതാക്കളെ ഭൂമിയിലെ കാണപ്പെട്ട ദൈവമായിട്ടാണ് കാണുന്നത്, കരുതുന്നത്. ഇനി മാതാവിനെക്കുറിച്ച് മാത്രം അല്പമൊന്ന് ചിന്തിക്കാം.  തന്‍റെ വിശ്വപ്രസിദ്ധ കൃതിയില്‍ പ്രൊഫ. പി.സി. കര്‍ത്താ പഴഞ്ചൊല്‍ പ്രപഞ്ചം) അമ്മമാരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍, ഒരേ മുത്തുമാലയിലെ മുത്തുമണികള്‍പോലെ കോര്‍ത്തിണക്കുന്നു. 

1.    മാതാ ചെയ്തത് മക്കള്‍ക്ക് (8658)

2    മാതാവിനെ മറക്കുന്നവന്‍ ഭാര്യയേയും മറക്കും (8659)

3    മാതൃശാപത്തിന് തടവില്ല (8660)

4.    മാതൃശാപം തടുക്കാവല്ലൊരുവനും (8661)

നമ്മളെയെല്ലാവരെയും ഒന്‍പത് മാസം വയറ്റില്‍ ചുമന്ന് നൊന്തുപെറ്റ നമ്മുടെ അമ്മമാരെ ലോകത്തില്‍ അവര്‍ക്ക് എന്തു പ്രതിഫലം കൊടുത്താലും മതിയാവുകയില്ല.  ഇത് സൂചിപ്പിക്കുന്ന ധാരാളം വാചകങ്ങള്‍ നാം ബൈബിളില്‍ കാണുന്നു.

1    കുട്ടികളേ,  എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍.ഇത് കര്‍ത്താവിന് പ്രീതികരമത്രേ.  (കൊളോസോസ്  3:20)

2    കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കളെ അനുസരിക്കുവിന്‍.

3    മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍

4    മാതാപിതാക്കന്‍മാരാണ് നിനക്ക് ജന്മം നല്‍കിയതെന്ന് ഓര്‍ക്കുക.

5    നിന്‍റെ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ, നിന്‍റെ പെറ്റമ്മ ആഹ്ലാദിക്കട്ടെ

6    തങ്ങളുടെ കുടുംബങ്ങളോടുള്ള മതപരമായ കര്‍ത്തവ്യം എന്താണെന്ന് നമസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമകള്‍ നിറവേറ്റുകയും ചെയ്യട്ടെ.  അത് ദൈവത്തിന്‍റെ മുമ്പില്‍ സ്വീകാര്യമാണ്.

 ക്രിസ്തീയവിശ്വാസമനുസരിച്ച് പരിശുദ്ധ അമ്മ (വിശുദ്ധ കന്യകാമറിയം)യുടെ സ്ഥാനം സഹക്ഷകയുടേതാണ്.  ഹൈന്ദവവിശ്വാസമനുസരിച്ച് എത്രയോ ഉന്നതമായ സ്ഥാനമാണ് സീത അലങ്കരിക്കുന്നത്.  മാത്രവുമല്ല, ഭൂമിയേയും ഭാരതത്തേയുംമൊക്കെ മാതൃസങ്കല്പത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പിതാവ്

 ഇനി നമ്മുടെ ചിന്തകള്‍ നമുക്ക് പിതാവിലേക്കൊന്ന് തിരിക്കാം.  വിശുദ്ധ ബൈബിള്‍ പറയുന്നു. പിതാവിന്‍റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും.  (പ്രഭാഷകന്‍ 3:9)പിതൃത്വം മുഴുവന്‍ സകലത്തേയും ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ച ദൈവത്തിന്‍റേതാണ്.  വിശുദ്ധഗ്രന്ഥത്തില്‍  പിതാവായ ദൈവത്തെ സ്നേഹപിതാവായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെയാണല്ലോ യേശു നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ പോലും സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നാണല്ലോ വിളിക്കുന്നത്. പിതാവ് എന്ന സങ്കല്പത്തെ അതിന്‍റെ പൂര്‍ണരൂപത്തിലുള്‍ക്കൊള്ളുവാന്‍ വേണ്ടി വിശുദ്ധ പൗലോസിന്‍റെ ഒരു ഉദ്ധരണി കടമെടുക്കട്ടെ ദൈവത്തില്‍ നിന്നാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ പിതൃത്വങ്ങളും നാം സ്വീകരിക്കുന്നത്.     (എഫേസൂസ് 3:15)ദൈവപിതാവ് സ്നേഹമാകുന്നു.  സനേഹപിതാവായ ദൈവത്തിന്‍റെ പിതൃത്വത്തില്‍ പങ്കുചേരുന്ന മാതാപിതാക്കള്‍ സ്വയം മുറിച്ചു നല്‍കുന്ന സ്നേഹസംസ്കാരത്തിന്‍റെ ജീവിത സാക്ഷ്യങ്ങളാണ്.

പഴഞ്ചൊല്‍ പ്രപഞ്ചത്തില്‍ പറയുന്നു.

    അമ്മ പെറ്റ് അച്ഛന്‍ വളര്‍ത്തണം.

    മാതാവിനോടും പിതാവിനോടുമുള്ള ബഹുമാനം അവരോടുള്ള കൃതഞ്ജത വഴിയാണ് പ്രകടിപ്പിക്കേണ്ടത്.  അതായത്, ജീവന്‍റെ ദാനം വഴി, തങ്ങളുടെ കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരികയും ശരീരത്തിലും ജ്ഞാനത്തിലും കൃപാവരത്തിലും വളരുവാന്‍ അവരെ ശക്തരാക്കുകയും ചെയ്തവരോടുള്ള കൃതഞ്ജതയാണ്ڈ     (സുഭാ 7: 27-28)

    പക്ഷേ നമ്മള്‍, ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍, മാതാപിതാക്കളെ ഭൂമിയിലെ കാണപ്പെട്ട ദൈവവും ഒരു അനുഗ്രഹവുമായിട്ടാണോ, പ്രത്യുത ഒരു ശാപമായിട്ടാണോ, അതിനേക്കാളുപരി ഒരു ബാദ്ധ്യതകൂടിയായിട്ടാണോ കണ്ടുവരുന്നതെന്നുള്ള ചോദ്യം ഇവിടെ ബാക്കി നില്‍ക്കുന്നു.  അതിനുള്ള ഉത്തരവും നമുക്ക് ഇവിടെ നിന്നുതന്നെ കണ്ടെത്താം എങ്ങനെയാണെന്നോ?!  ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വൃദ്ധസദനങ്ങളുടെയും, അനാഥമന്ദിരങ്ങളുടെയും, പകല്‍വീടുകളുടേയും, നക്ഷത്രവീടുകളുടെയുമൊക്കെ എണ്ണങ്ങളില്‍ നിന്നും വണ്ണങ്ങളില്‍ നിന്നുമൊക്കെ?!

    എന്തുകൊണ്ടാണിതൊക്കെ സംഭവിക്കുന്നത്??  വല്‍ക്കരണങ്ങളുണ്ടായിട്ടുള്ള (ആഗോളവര്‍ക്കരണത്തില്‍ തുടങ്ങുന്ന) അധിനിവേശത്തിന്‍റേതായ, അനുകരണങ്ങളുടേതായിട്ടുള്ള ഇന്നത്തെ ഈ ചന്ദ്രയാന്‍ യുഗത്തില്‍ നാം നമ്മള്‍ അറിയാതെ തന്നെ നമ്മുടെ സ്വത്വങ്ങള്‍, അടിയറ വെയ്ക്കുകയല്ലേ?!  കൂടെ സ്നേഹമെന്ന മൃദുലവികാരവും, പകരമിവിടെയൊക്കെ സ്വാര്‍ത്ഥതയെന്ന അധമവികാരം തലപൊക്കുകയുമല്ലേ ചെയ്യുന്നത്.

    അധരവ്യായാമങ്ങള്‍ മാത്രം കൈമുതലായുള്ള ഒരു തലമുറയാണോ നാം?  ഈ ജനം മാതാപിതാക്കളെ അധരംകൊണ്ട് ബഹുമാനിക്കുന്നു.  പക്ഷേ അവരുടെ ഹൃദയം മാതാപിതാക്കളില്‍ നിന്നും എത്രയോ അകലെയുമാണ്.

ഗുരു

    ഭൂമിയിലെ കണ്‍കണ്ട ദൈവമാണല്ലോ, നമുക്ക് ജന്മം നല്‍കുന്ന നമ്മുടെ മാതാപിതാക്കള്‍.  എന്‍റെ അഭിപ്രായത്തില്‍ മറ്റൊരു കാണപ്പെടുന്ന ദൈവം തന്നെയാണ്, നമ്മുടെ ഗുരുക്കന്മാരും.  നാളത്തെ നല്ല മാതൃകാ വ്യക്തിത്വങ്ങള്‍  (ഞീഹല ങീറലഹെ)  മാതൃകാ പൗരന്മാര്‍  (ങീറലഹ ഇശശ്വേലിെ)  നമ്മെ ആക്കിത്തീര്‍ക്കുന്നത്, ഗുരുക്കന്മാരല്ലേ, മാത്രമല്ല, നേരത്തേ പറഞ്ഞതുപോലെ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നതും, നമ്മളെ വിദ്യയഭ്യസിപ്പിക്കുന്നതും, നമുക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്ന് തരുന്ന ഗുരുക്കന്മാര്‍ തന്നെയാണ്.  അതുകൊണ്ട് തന്നെയാണല്ലോ ഭാരതീയ സങ്കല്പമനുസരിച്ച് ദൈവത്തിനൊപ്പം ഗുരുവിനും കൂടി സ്ഥാനം നല്‍കിയിരിക്കുന്നത്.  ഗുരുഭക്തി ഭാരതത്തിലെ ഏറ്റവും വലിയൊരു ഉദാത്തപുണ്യമാകുന്നതും, ഗുരുനിന്ദ ഏറ്റവും വലിയ പാതകമാകുന്നതും.  താഴെപ്പറയുന്ന ആപ്തവാക്യങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും ഗുരുവിന്‍റെ പ്രാധാന്യം ഭാരതീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കുവാന്‍.

1    ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം.

    (ദുഷ്കരകര്‍മ്മങ്ങളും ഫലപൂര്‍ത്തി വരുത്തുവാന്‍ ഗുരുസ്മരണയോടെ ചെയ്യണം)

2    ഗുരുക്കള്‍ക്ക് കൊടുക്കുന്നത് അപ്പം, തിന്നാല്‍ പലിശക്ക് കൊള്ളുന്നത് പുറത്ത്.

3    ഗുരുവാക്കിനെതിര്‍പ്പില്ല

    (ഗുരുക്കന്‍മാര്‍ പറയുന്നത് എതിര്‍പ്പ് കൂടാതെ ചെയ്യണം)

4    ഗുരുവാണാര്‍ക്കുമാഗതന്‍

    (അതിഥിയെ ഗുരുവിനെപ്പോലെ കരുതി പൂജിക്കണം)

    ഒരു ഗുരുവിന്‍റെ ഏറ്റവും വലിയ ഗുരുദക്ഷിണ (സന്തോഷം) എന്നത്, താന്‍ വിദ്യ പകര്‍ന്ന് കൊടുക്കുന്ന ഓരോ ശിഷ്യരും ഗുരുവിനെക്കാളും വളരുമ്പോഴാണ്. അങ്ങനെ ശിഷ്യരാകുന്ന വടവൃക്ഷങ്ങളുടെ തണലില്‍ ഗുരു അഭയംതേടുന്നു.  പക്ഷേ നിര്‍ഭാഗ്യവശാല്‍, ഇന്ന് ഗുരു ശിഷ്യബന്ധങ്ങളില്‍ വിള്ളല്‍ വീണിരിക്കുന്നു.  ഇതിനും നിദാനമായിട്ട് ഞാന്‍ ആശ്രയിക്കുന്നത് ഒരു പഴഞ്ചൊല്ലിനെയാണ്.ആശാരിയുടെ ചെത്തിലും കുറ്റം, തടിയുടെ വളവിലും കുറ്റം

  ദൈവം

1    നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണ്.            (2. കൊറി. 6:16)

2    പരമമായ ശക്തി ദൈവത്തിന്‍റേതാണ്.                (2. കൊറി. 4:7)

3    നാം ദൈവത്തില്‍നിന്നുള്ളവരാണ്                    (1; യോഹ. 4:4)

4    ദൈവം പ്രകാശമാണ് ദൈവത്തില്‍ അന്ധകാരമില്ല        (1: യോഹ. 1:5)

    ദൈവമെന്നുള്ളതാണ് ഏറ്റവും പരമമായ സത്യം.  അതേ സമയം തന്നെ പരമമായ ശക്തിയും ദൈവത്തിന്‍റേതാണ്. പക്ഷേ, വിശുദ്ധ; ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എപ്പോഴും പറയുമായിരുന്നതുപോലെ ڇമാനവരാശി ഇന്ന് കടന്നുപൊയ്ക്കൊണ്ടികിക്കുന്നത് ഒരു തരം മരണ സംസ്കാരത്തിലൂടെയാണ്.ڈ  ഇതും പരമമായിട്ടുള്ള ഒരു അപ്രിയ സത്യം തന്നെയല്ലേ.  കാരണം, അന്ധകാര ശക്തികള്‍, തിന്മയുടെ ശക്തികള്‍ അത്രയേറെ നമ്മുടെ നന്മകളുടെ കോട്ടവാതിലുകള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു.  ദൈവം കാലത്തിന്‍റെ അടയാളങ്ങള്‍ കാണിച്ചുതന്നിട്ടുകൂടി ജനം ദൈവത്തില്‍നിന്നും അകന്ന്, തിന്മയുടെ ശക്തികള പുണരുന്നു.

    പക്ഷേ, ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു.  അവരുടെ ഹൃദയം എന്നില്‍നിന്ന് എത്രയോ അകലെയാണ്.  എല്ലാ മതങ്ങളും ഏക ദൈവത്തില്‍ വിശ്വസിക്കുന്നു.  നന്മ മാത്രം ചിന്തിച്ച്, പ്രവര്‍ത്തിക്കുന്ന, പറയുന്ന സത്യ ദൈവമാണ് എല്ലാ മതങ്ങളുടേയും അടിസ്ഥാനം.  പക്ഷേ, ആധുനിക ലോകത്തില്‍, ഏറ്റവും വലിയ വിധ്വംസക പ്രവര്‍ത്തികള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ ഒക്കെ നടക്കുന്നത് ദൈവത്തിന്‍റെ പേരിലാണ്.

    പക്ഷേ, അവനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏക ജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.                                             (യോഹ.3:16)

ഭാരതീയ പുരാണങ്ങളില്‍ പറയുന്നു.

1    ദൈവത്തിന് അവിചാരിതങ്ങളില്ല

    ദൈവം എല്ലാം മുന്‍കൂട്ടി കരുതിയിരിക്കും.  അവിചാരിതമായി ഒന്നുമുണ്ടാകില്ല.

2    ദൈവത്തിനുണ്ടോ ദോഷവിചാരംڈ

    ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു.  പക്ഷേ മനുഷ്യനോ?

3    ദൈവാധീനം ജഗതാര്‍ച്ചം

    ലോകം മുഴുവന്‍ ദൈവത്തിനധീനമാണ്.  ദൈവേച്ഛ അനുസരിച്ചേ എന്തും നടക്കൂ.

4    ദൈവാനുകൂലമുണ്ടെങ്കില്‍ സര്‍വ്വാനുകൂലങ്ങളും വരുംڈ

5    ദൈവം ഉള്ളനാള്‍ മറക്കുമോڈ

6    ദൈവം തുണയുള്ളപ്പോള്‍ പലരും തുണയുണ്ട്ڈ

    ദൈവം നമ്മുടെകൂടെയുണ്ടെങ്കില്‍ ആരാണ് നമ്മെ എതിര്‍ക്കുക.ڈ

                                                        (റോമാ: 8-31)

    ദൈവം ഒപ്പമുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തൊടാനാവില്ലڈ

                                                (പരിശുദ്ധ ഖുറാന്‍)

7    ദൈവം പ്രമാണം

8    ദൈവം സ്നേഹം

    ഇങ്ങനെ ദൈവാശ്രയ ബോധത്തില്‍ അടിയുറച്ച് വിശ്വസിച്ചവന് അനുദിനം നന്മ ചെയ്ത് മുന്നേറുമ്പോള്‍ ദൈവം സകലതും നന്മയ്ക്കായി പരിണമിപ്പിക്കും.  പക്ഷേ സ്നേഹമാണഖിലസാര മൂഴിയില്‍ എന്ന് പറഞ്ഞ മഹാകവിയുടെ (കുമാരനാശാന്‍റെ) നാട്ടില്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് നമ്മെ ഉദ്ബോധിപ്പിച്ച മഹാഗുരുവിന്‍റെ (ശ്രീനാരായണഗുരു) നാട്ടില്‍ ڇദൈവം സത്യമാണ്, സത്യം ദൈവമാണ്എന്ന് നമ്മെ പഠിപ്പിച്ച മഹാത്മാവിന്‍റെ (മഹാത്മാഗാന്ധി) നാട്ടില്‍ ഒന്നുകരയുവാന്‍ പോലും വയ്യാതെ പാവം ദൈവം, ദൈവത്തിന്‍റെ പേരില്‍ തമ്മില്‍ കലഹിക്കുന്നത് കണ്ട് ഇതികര്‍ത്തവ്യാമൂഢനായിട്ട് നിലകൊളളുന്നു.

ഉപസംഹാരം

    ഭൂമിയിലെ ഏറ്റവും മനോഹരമായിട്ടുള്ള പദമാണ്, ഏറ്റവും ഉദാത്തമായിട്ടുള്ള സങ്കല്‍പമാണ് ڇമാതാ, പിതാ, ഗുരു, ദൈവംڈ  എന്നത് ഒരു കേവല സത്യം മാത്രമല്ല, ഇനിയും ആള്‍ക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാവുന്നതാണ്.  അതിനായി നടത്തേണ്ടത്, മതപരിവര്‍ത്തനമല്ല, പ്രത്യുത മന:പരിവര്‍ത്തനങ്ങളാണ്.  നന്മയ്ക്കെതിരായിട്ടുള്ളതെല്ലാം തിന്മയാണ്.  ഇന്നത്തെ ഈ ഉത്തരാധുനിക കേരളത്തില്‍, ഉത്തരാധുനിക ഭാരതത്തില്‍, ഉത്തരാധുനിക ലോകത്തില്‍ തിന്മയുടെ ശക്തികള്‍ അത്രയേറെ വര്‍ദ്ധിച്ചിരിക്കുന്നു.  ഇങ്ങനെ ഈ തിന്മയുടെ സ്വാധീന വലയത്തില്‍പ്പെട്ട് മാതാ, പിതാ, ഗുരു, ദൈവമെന്ന മഹത്തായ സങ്കല്‍പ്പത്തിന് ഇളക്കം തട്ടിയിരിക്കുന്നു.  അതുകൊണ്ടാണല്ലോ, മാതാ പിതാ, ഗുരു, ദൈവ നിന്ദകള്‍ ഇന്ന് വാര്‍ത്തകള്‍ ആകാത്തത്.  പകരം വാര്‍ത്തകള്‍ ആകുന്നതോ, വാര്‍ത്തകള്‍ ആകേണ്ടതല്ലാത്തതായ കാര്യങ്ങള്‍ മാത്രവും.

    ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നത്.  ഈ മരണ സംസ്കാരത്തില്‍, ആഗോള ഗ്രാമത്തില്‍ (ഏഹീയമഹ ഢശഹഹമഴല) ലോകം ചെറുതായി ചെറുതായി ഒരു ഗ്രാമമാകുന്നതുപോലെ, ഒപ്പം നമ്മുടെയൊക്കെ മനസ്സുകളും ചെറുതാകുന്നുവോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു.

    പ്രധാനമായി സംഭവിച്ചിരിക്കുന്നത് സ്നേഹമെന്ന മൃദുല വികാരത്തെ സ്വാര്‍ത്ഥതയെന്ന അധമ വികാരംകൊണ്ട് ലോകം കീഴടക്കിയിരിക്കുന്നു എന്നതാണ്.  മാറ്റം നാം ഓരോരുത്തരില്‍നിന്നും  തുടങ്ങണം.  കാരണം,   ڇഇവമൃശ്യേ യലഴശിെ മേ വീാലڈ എന്നാണല്ലോ പറയാറ്.  അതുകൊണ്ട്, ആദ്യമായിട്ടും അവശ്യമായിട്ടും നമുക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ആദരിച്ച്, അനുസരിച്ച് വളരണം.

    രണ്ടാമത് നമ്മളെ പ്രകാശത്തിന്‍റെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നമ്മുടെ ഗുരുക്കന്മാരെ ആദരിച്ച്, ബഹുമാനിച്ച് വളരണം.  ദൈവമെന്ന പരമസത്യത്തെ നാം ആദരിച്ചേ, അംഗീകരിച്ചേ മതിയാകൂ.  എല്ലാവഴികളും റോമിലേക്ക് (അഹഹ ൃീമറെ ഹലമറെ ീേ ഞീാല)  എന്ന് പറഞ്ഞതുപോലെ പല വഴികളിലെ (മതങ്ങളിലെ) മനുഷ്യര്‍ ദൈവത്തിലെത്തിച്ചേരുന്നു.  ഇവിടെ അസ്സീസ്സിയിലെ വി. ഫ്രാന്‍സിസ് അസ്സീസ്സി പറയുന്നതുപോലെ,

    നമ്മളൊക്കെ വെറും ഉപകരണങ്ങള്‍ മാത്രം

    എങ്ങനെ ഉപകരണങ്ങളായി മാറാം.

    മദര്‍ തെരേസായുടേയും എബ്രാഹം ലിങ്കണ്‍ന്‍റേയും, മഹാത്മാഗാന്ധിയുടേയും,  മാര്‍ട്ടന്‍ ലൂഥര്‍ കിങ്ങിന്‍റേയും മൊക്കെ ജീവിതങ്ങളുടെ പ്രത്യേകത എന്തായിരുന്നു? ഈ നാല് പേരും ഓരോ മെഴുകുതിരികളായിരുന്നു.  കാരണം, ഇവര്‍ ഒരിക്കലും തങ്ങള്‍ക്കുവേണ്ടി ജീവിച്ചിരുന്നില്ല.  പ്രത്യുത, അനേകര്‍ക്ക് പ്രകാശം വിതറി, തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് തീര്‍ത്തു. ഇങ്ങനെ അപരനെ ആത്മനായിട്ട് കാണുമ്പോള്‍, കരുതുമ്പോള്‍ മാത്രമേ, മനുഷ്യന്‍ എന്നുള്ള നമ്മുടെ സ്വത്വം പൂര്‍ണ്ണമാവൂ.ഇങ്ങനെ മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി അഥവാ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയായിട്ട് ജീവിക്കാമെങ്കില്‍ നാം ഭൂമിയിലുള്ള കാലം മുഴുവനും നമ്മുടെ മാതാവിനേയും  പിതാവിനേയും ഗുരുക്കന്മാരേയും ദൈവത്തേയും സ്നേഹിക്കണം, ബഹുമാനിക്കണം, മാതാവിനേയും പിതാവിനേയും ഗുരുനാഥരേയും ദൈവത്തേപ്പോലെ കാണണം, കരുതണം, ദൈവത്തെ നമ്മുടെ മാതാവിനേപ്പോലെയും കാണണം, കരുതണം.  അങ്ങനെ ദൈവത്തെ ഒരു സുഹൃത്തും വഴികാട്ടിയും തത്ത്വചിന്തകനുമായിട്ട്  കാണുമ്പോള്‍ നമുക്ക് നമ്മുടെ മാതാപിതാക്കളെയും ഗുരുക്കന്മാരേയും ദൈവസ്ഥാനിയരായി കാണുവാന്‍ കഴിയുന്നു.  അങ്ങനെ മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്തനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില് പ്രകാശിക്കട്ടെ (വി.മത്തായി 5:6)

സമര്‍പ്പണം

2018ല്‍ മാത്രം സ്വന്തം അമ്മമാരാലും അച്ഛന്മാരാലും വധിക്കപ്പെട്ട 4 കോടി 20 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് (കഴിഞ്ഞ ഒരു വര്‍ഷം മാത്രം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം മൂലം കൊല്ലപ്പെട്ട നിലവിളിക്കുവാന്‍പോലും കഴിയാത്ത ഈ പിഞ്ചു മാലാഖമാര്‍ക്ക്).  ഓരോരോ പുതജന്മങ്ങളിലും ദൈവം ലോകത്തെനോക്കി പുഞ്ചിരിക്കുന്നു എന്നാണ് പറയാറ്.  അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷം ദൈവത്തിന് കരയുവാനല്ലേ സമയം ഉണ്ടായിരുന്നുള്ളൂ.  കേഴുക പ്രിയ നാടേ, കണ്ണേ മടങ്ങുക. 

    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.