ക്നായിതൊമ്മന്റെ ചിത്രം ക്യാൻവാസിലേക്ക് പകർത്തി നോട്ടിംഗ്ഹാമിൽ നിന്നും ഒരു മിടുക്കി : അബീഷ ബിജു

നോട്ടിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ ദശാബ്‌ധി ആഘോഷത്തിൽ താരമായി ഒരു കൊച്ചു മിടുക്കി. ക്നായിതൊമ്മന്റെ ചിത്രം ക്യാൻവാസിൽ വരച്ചാണ് അബീഷ ബിജു എന്ന മിടുക്കി ഏവരുടെയും പ്രശംസ നേടിയത്. അബീഷ വരച്ച ക്നായിത്തൊമ്മന്റെ ചിത്രം ദശാബ്‌ധി സമാപനത്തിൽ വച്ച്  യൂ കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറി ജോബി ഐത്തിൽ പ്രകാശനം ചെയിതു. കല്ലറ പഴയപള്ളി ഇടവക തെക്കേമുകളേൽ ബിജുവിന്റേയും  ബീനയുടെയും മൂത്ത മകളാണ്. GCSC ക്ക് പഠിക്കുന്ന അബീഷക്ക് ഒരു സഹോദരി കൂടി ഉണ്ട് അനുഷ ബിജു. ഇളം തലമുറയിലും ക്നാനായ സമുദായത്തെ നെഞ്ചിലേറ്റുവാൻ പ്രചോദനം നൽകുന്ന അബീഷക്ക് ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളുംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.