പുരാതന പാട്ടുമത്സരത്തിൽ കോവെന്ററി ഒന്നാം സ്ഥാനവും,  കെറ്ററിംഗ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

നോട്ടിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ ദശാബ്‌ധിയോട് അനുബന്ധിച്ച് നടത്തിയ പുരാതന പാട്ടുമത്സരത്തിൽ കോവെന്ററി യൂണിറ്റ് ഒന്നാംസ്ഥാനവും കെറ്ററിംഗ്‌ യൂണിറ്റ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി ,മൂന്നാം കരസ്ഥമാക്കിയത് യു കെ കെ സി എ ഡെർബി യൂണിറ്റാണ് . തികച്ചും ആവേശകരമായ മത്സരത്തിൽ കോവെന്ററി യൂണിറ്റിന് ഒന്നാംസമ്മാനമായി മൂൺലൈറ്റ് ബെഡ്‌റൂം & കിച്ചൺ സ്പോൺസർചെയ്ത 151 പൗണ്ടും ട്രോഫിയും ലഭിച്ചു. രണ്ടാംസ്ഥാനത്തിന് അർഹമായ അർഹരായ കെറ്ററിങ് യൂണിറ്റിന് ബിജു ചാക്കോ മൂശാരിപറമ്പിൽ സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും ലഭിച്ചു. മൂന്നാം സമ്മാനത്തിന് അർഹനായഡെർബി യൂണിറ്റിന് പ്രീമിയർ ടാക്സി സ്പോൺസർചെയ്ത 51 പൗണ്ടും ട്രോഫിയും ലഭിച്ചു. വിജയികളായവർക്ക് ക്നാനായ പത്രത്തിൻറെ എല്ലാവിധ അഭിനന്ദനങ്ങളും. വളരെ ചിട്ടയായി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി നടത്തപ്പെട്ട ദശാബ്ദി ആഘോഷങ്ങളുടെ മറ്റു സ്പോൺസർമാർ അലൈഡ് ഫൈനാൻഷ്യൽ സർവീസ്.ആഷിൻ സിറ്റി ടൂർസ് ആൻഡ് ട്രാവൽസ്, ശ്രീ ഷാജി ലൂക്കോസ് എന്നിവരായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.