നോട്ടിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല സമാപനം.

നോട്ടിങ്ഹാമിലെ ക്നാനായ  സമൂഹത്തിന് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും സുവർണ്ണനിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്. ദശാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു. 2019 ജനുവരി 26 ന് കൃത്യം  11മണിക്ക് റവ ഫാദർ ഫിലിപ്പ് കുഴിപറമ്പിലിന്റെ  കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയോടുകൂടി ദശാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനു തുടക്കം കുറിച്ചു. വിശുദ്ധ കുർബാനക്കുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും അതിനു ശേഷം കൃത്യം രണ്ടുമണിക്ക് യുകെയിലെ എല്ലാ യൂണിറ്റുകളിലും പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട പുരാതന പാട്ട് മത്സരവും നടത്തപ്പെട്ടു.  പുരാതന പാട്ട് മത്സരത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ, നോട്ടിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കൽ അധ്യക്ഷതവഹിച്ചു. ദശാബ്ദി ആഘോോഷങ്ങളുടെ സമാപന സമ്മേളനം  യുകെകെസിഎയുടെ പ്രസിഡണ്ട് ശ്രീ തോമസ് ജോസഫ് നിർവഹിച്ചു. പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു കൊണ്ട് നോട്ടിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷൻ സെക്രട്ടറി ശ്രീമതി ടെസ്സി ഷാജി സംസാരിച്ചു.   യു കെ  സി എ ഭാരവാഹികളായ വിജി ജോസഫ്, ബിപിൻ പണ്ടാരശ്ശേരിൽ, ജെറി ജെയിംസ്, വിമൻസ് ഫോറം പ്രസിഡണ്ട് ശ്രീമതി ടെസ്സി മാവേലി, സെക്രട്ടറി ശ്രീമതി. ലീനുമോൾ ചാക്കോ,  യുകെകെസിഎ മുൻ പ്രസിഡണ്ടുമാരായ ശ്രീ ബെന്നി മാവേലി, ശ്രീ ലേവി പടപ്പുരയ്ക്കൽ,  ഫാദർ ഫിലിപ്പ് കുഴിപറമ്പിൽ, ഫാദർ ബിജു കുന്നക്കാട്ട്,  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പൊതു സമ്മേളനത്തിന് ശേഷം നോട്ടിങ്ങാം ക്നാനായ കത്തോലിക്ക്  അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും ചേർന്ന്  അവതരിപ്പിച്ച വെൽക്കം ഡാൻസ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. തുടർന്ന് വിമൻസ് ഫോറം അംഗങ്ങൾ,  കൊച്ചു കുട്ടികൾ, KCYL അംഗങ്ങൾ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉയർന്ന നിലവാരം ഉയർത്തി. പുരാതന പാട്ട് മത്സരത്തിൽ കവൻടി ആന്റ് വാർവിക്ക് ഷെയർ യുണിറ്റ് ഒന്നാം സ്ഥാനവും, കെറ്ററിംഗ് യൂണിറ്റ് രണ്ടാം സ്ഥാനവും, ഡെർബി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. മെഗാസ്പോൺസർ അലയിഡ് ഫൈനാൻഷ്യൽ സർവീസസ് ആയിരുന്നു. മൂൺലൈറ്റ് ബെഡ്റുംസ്, അഷീൻ സിറ്റി ടൂർസ് ആന്റ് ട്രാവൽസ്, പ്രീമിയർ ടാക്സിസ്, ബിജു മുശാരിപറമ്പിൽ, ഷാജി ലൂക്കോസ്, എന്നിവർ പരിപാടിയുടെ സ്പോപോൺസർമാരായിരുന്നു. യൂണിറ്റിന്റെ മുൻകാല ഭാരവാഹികളേയും വിവാഹ ജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളേയും, ഈ വർഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച നവ ദമ്പതികളേയും യോഗത്തിൽ ആദരിച്ചു.  യു കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറി ജോബി ഐത്തിലിന്റെ നേതൃത്വത്തിൽ നടന്ന നാടകം കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. വിബിൻ മണലേൽ കൃതജ്ഞഞത രേഖപ്പെടുത്തിയ യോഗത്തിന് യൂണിറ്റ് ഭാരവാഹികളായ സിൻസി ഷോബി, ജിനു സിറിയേക്ക്, സിറിൽ പനങ്കാല, ആൽവിൻ ജോയി, ജിൽസ് മാത്യു എന്നിവർ നേതൃത്വം നൽകി.

 

 

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.