ഡോ. ബീന ഇണ്ടിക്കുഴി ക്നാനായ വിമന്‍സ് ഫോറം ഓഫ്  നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്‍റ്

ചിക്കാഗോ: ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ്  നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്‍റായി ഡോ. ബീന ഇണ്ടിക്കുഴിയും (ചിക്കാഗോ), ജനറല്‍ സെക്രട്ടറിയായി ലിബി ചാക്കോ വെട്ടുകല്ലേലും (ലാസ്വേഗസ്) തെരഞ്ഞെടുക്കപ്പെട്ടു. ഡോ. സ്മിത തോട്ടം ന്യൂയോര്‍ക്ക് (വൈസ് പ്രസിഡന്‍റ്), റോണി ആന്‍റണി വാണിയപുരയ്ക്കല്‍ സാന്‍ അന്‍റോണിയ (ജോയിന്‍റ് സെക്രട്ടറി), ഷാന്‍റി അലക്സ് കോട്ടൂര്‍ (ട്രഷറര്‍), ലിജി സന്തോഷ് മേക്കര കാനഡ (ജോയിന്‍റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
അപര്‍ണ്ണ ജയ്മോന്‍ വള്ളിത്തോട്ടത്തില്‍ (ഫിലാഡല്‍ഫിയ), സിമി മനോജ് താഴത്ത് (മയാമി) എന്നിവരാണ് റീജിയണല്‍ വൈസ് പ്രസിഡന്‍റുമാര്‍. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി.
പ്രസിഡന്‍റ് ഡോ. ബീന ഇണ്ടിക്കുഴി കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ്പ്രസിഡന്‍റ്, ചിക്കാഗോ കെ.സി.വൈ.എല്‍. ഡയറക്ടര്‍, വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍, ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ് സ്ഥാപക പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിക്കാഗോയില്‍ കുക്ക് കൗണ്ട് ഹെല്‍ത്ത് ആന്‍റ് ഹോസ്പിറ്റല്‍സ് സിസ്റ്റത്തിന്‍റെ ചീഫ് നേഴ്സിംഗ് ഓഫീസറാണ് ഡോ. ബീന.
വൈസ് പ്രസിഡന്‍റ് ഡോ. സ്മിത തോട്ടം ന്യൂയോര്‍ക്കില്‍നിന്നും കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ അംഗമായി കഴിഞ്ഞ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ നേഴ്സ് പ്രാക്ടീഷണര്‍ ആന്‍റ് അസോസിയേറ്റ് ക്ലിനിക്കല്‍ പ്രൊഫസറായും, സൗത്ത് ഷോര്‍ ന്യൂറോളജി അസോസിയേറ്റ്സില്‍ നേഴ്സ് പ്രാക്ടീഷണറായും ജോലി ചെയ്യുന്നു.
ജനറല്‍ സെക്രട്ടറി ലിബി ചാക്കോ ലാസ്വേഗസ് ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്‍റും, മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയുമാണ്. ഫ്ളൈറ്റ് അറ്റന്‍ഡന്‍റായി ജോലി ചെയ്യുന്നു.
ട്രഷറര്‍ ഷാന്‍റി കോട്ടൂര്‍ ഡിട്രോയിറ്റ് ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്‍റാണ്. ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ലീഡ് ഫിസിക്കല്‍ തെറാപ്പിസ്റ്റാണ് ഷാന്‍റി.
ജോയിന്‍റ് സെക്രട്ടറി റോണി വാണിയപ്പുരയ്ക്കല്‍ സാന്‍ അന്‍റോണിയ ക്നാനായ വിമന്‍സ് ഫോറം സെക്രട്ടറിയാണ്. ബാപ്സിസ്റ്റ് ഹെല്‍ത്ത് സിസ്റ്റത്തില്‍ കെയ്സ് മാനേജരാണ് റോണി.
ജോയിന്‍റ് ട്രഷറര്‍  ലിജി മേക്കര കാനഡ ക്നാനായ വിമന്‍സ്ഫോറം വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്നു.
വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വനിതകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുവാനും, ഗ്ലോബല്‍ ക്നാനായ വിമന്‍സ് ഫോറം രൂപീകരിക്കുവാനും മുന്നിട്ട് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്‍റ് ഡോ. ബീന ഇണ്ടിക്കുഴി പ്രസ്താവിച്ചു.

റിപ്പോര്‍ട്ട് : ജോസ് കണിയാലി

1. ഡോ. ബീന ഇണ്ടിക്കുഴി (പ്രസിഡന്‍റ്)
2. ഡോ. സ്മിത തോട്ടം (വൈസ് പ്രസിഡന്‍റ്)
3. ലിബി ചാക്കാ വെട്ടുകല്ലേല്‍ (ജനറല്‍ സെക്രട്ടറി)
4. റോണി വാണിയപുരയ്ക്കല്‍ (ജോയിന്‍റ് സെക്രട്ടറി)
5. ഷാന്‍റി കോട്ടൂര്‍ (ട്രഷറര്‍)
6. ലിജി മേക്കര (ജോയിന്‍റ് ട്രഷറര്‍)
7. അപര്‍ണ വള്ളിത്തോട്ടത്തില്‍ (ആര്‍.വി.പി.)
8. സിമി താനത്ത് (ആര്‍.വി.പി.)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.