മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (MKCA) ബാറ്റ്മിന്റണ്‍ ക്ലബ് ഉത്ഘാടനംചെയ്തു
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (MKCA)  യുടെ ബാറ്റ് മിന്റണ്‍ ക്ലബ് ജനുവരി 26 ന് wythenshw Life Center ല്‍ MKCA പ്രസിഡന്റ് ജിജി ഏബ്രഹാം ഉത്ഘാടനം ചെയ്തു.
MKCA യിലെ കായിക പ്രേമികളായ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ ഉത്ഘാടനത്തിന് സന്നിഹിതരായിരുന്നു. Health is Wealth എന്ന ആപ്തവാക്യവുമായി തുടങ്ങിവച്ച ഈ ക്ലബ്ബിന്റെ സ്‌പോട്‌സ് കോര്‍ഡിനേറ്റേഴ്‌സായി ആന്‍സണ്‍ സ്റ്റീഫന്‍, രാജു തോമസ്, ലിന്റ പ്രതീഷ് എന്നിവരെ തെരഞ്ഞെടുത്തു. ബാഡ്മിന്റണ്‍ ക്ലബ്ബിനോടനുബന്ധിച്ച് വരും കാലങ്ങളില്‍ Badminton Training, Internal Compatations തുടങ്ങിയവ നടത്തുവാന്‍ കോര്‍ഡിനേറ്റേഴ്‌സ് പദ്ധതിയിടുന്നു. MKCA യുടെ ഈ പുതിയ സംരംഭത്തിനു സഹകരിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും, MKCA കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ നന്ദി രേഖപ്പെടുത്തിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.