കെ സി വൈ എൽ- ന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കേരളം വെള്ളത്തിൽ താഴ്ന്നപ്പോൾ നാടും, വീടും നോക്കാതെ ആദ്യം വള്ളം എടുത്ത് പുറപ്പെട്ടവർ ആണ് കരുനാഗപ്പള്ളി ആലപ്പാടുകാർ! സ്വന്തം നാട് തുരന്ന് നശിപ്പിക്കുന്ന അവസ്ഥയിലും അവർ ഒന്നും ചിന്തിച്ചില്ല, കാരണം ഒരു നാട് നശിക്കുന്ന അവസ്ഥ അവർക്ക് മനസിലാകും. അത്കൊണ്ട് അവരുടെ ജീവിത മാർഗ്ഗമായ ബോട്ടുകൾ കൊണ്ട് ദുരന്തമുഖത്തേക്ക് ഓടിയെത്തി, കേരളത്തെ കൈപിടിച്ച് ഉയർത്തി. ആ ജനതയ്ക്കൊപ്പം നാം ഇപ്പോൾ നിന്നേ മതിയാകൂ.ആലപ്പാട് പഞ്ചായത്തിന്റെ നിലനില്പ് വളരെ അപകടത്തിലാണ്. ഈ അനീതിക്കെതിരെ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ, ഈ വിഷയത്തിന്റെ ഗൗരവം  ജനങ്ങളിലേക്ക് എത്തിക്കുവാൻ   യുവജനങ്ങളെ ഒരുമിച്ചുചേർത്ത് വൈകുന്നേരം 04:00 മണിക്ക് കുറ്റൂർ ടൗണിൽ  വെച്ച് പ്രതിഷേധം സംഘടിപ്പിച്ചു.അതിരൂപത ചാപ്ലയിൻ  ഫാ സന്തോഷ്‌ മുല്ലമംഗലത്തു,  അതിരൂപത  പ്രസിഡന്റ്  ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ, സെക്രട്ടറി  ശ്രീ. ജോമി കൈപ്പാറേട്ട്    ശ്രീ.സ്റ്റെഫി കപ്പളങ്ങാട്ടു,ജോണിസ്  പി  സ്റ്റീഫൻ,  ജിനി ജിജോ, സിസ്റ്റർ ലേഖ sjc, ശ്രീ ഷെല്ലി ആലപ്പാട്ട്‌, ശ്രീ അനിറ്റ് ചാക്കോ എന്നിവർ പ്രതിഷേധകൂട്ടായ്മക്ക്  നേതൃത്വം നൽകി.  പങ്കെടുത്ത  എല്ലാ യുവജനങ്ങളോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു                                                 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.