ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനായിൽ കൈക്കാരന്മാർക്ക് ഫലകം നൽകി ആദരിച്ചു

ബിനോയി കിഴക്കനടി (പി. ആർ. .)

 ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഡിസംബർ മുപ്പതാം തിയതി 7 മണിക്ക് 12 മണിക്കുർ ആരാധനയുടെ സമാപനത്തോടുള്ള വിശുദ്ധ കുർബാനക്കുശേഷം ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് 2016 – 2018 വർഷങ്ങളിൽ സ്ത്യുത്യർഹമായി സേവനമനുഷ്ടിക്കുന്ന കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവർക്ക് സ്പടിക ഫലകങ്ങൾ നൽകി ആദരിച്ചു. ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി ക്യത്യം നിർവഹിച്ച കൈക്കരന്മാർ നൽകിയ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും, അവരേയും, അവരുടെ കുടുംബാംഗങ്ങളേയും, കാരുണ്യവാനായ ദൈവം സ‌മ്യുദ്ധമായി അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. 2016 – 2018 വർഷങ്ങളിൽ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവരോടൊപ്പം എക്സിക്കൂട്ടീവ് അംഗങ്ങളായി ബിനോയി കിഴക്കനടി (പി. ആർ. ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറർ) എന്നിവർ സേവനം അനുഷ്ടിച്ചിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.