ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനായിൽ പുതിയ കൈക്കാരന്മാർ സത്യപ്രതിജ്ഞ ചെയ്തു.

ബിനോയി കിഴക്കനടി (പി. ആർ. .)

 ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഡിസംബർ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ ശ്രീ. എബ്രാഹം അരീച്ചിറയിൽ (കോർഡിനേറ്റർ), ശ്രീ. റ്റിജോ കമ്മപറമ്പിൽ, ശ്രീ. സണ്ണി മൂക്കേട്ട്, ശ്രീ. സാബു മുത്തോലം, ശ്രീ. ലെനിൻ കണ്ണോത്തറ (യൂത്ത് ട്രസ്റ്റി) എന്നിവർക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാർ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. മറ്റ് എക്സിക്കൂട്ടീവ് അംഗങ്ങയായ സണ്ണി മുത്തോലം (ട്രഷറർ), ബിനോയി കിഴക്കനടി (പി. ആർ. ഒ.), മേഴ്സി ചെമ്മലക്കുഴി (സെക്രട്ടറി), എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി ക്യത്യം നിർവഹിച്ച കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും, അവരേയും അവരുടെ കുടുംബ്ബംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന്  ആശംസിക്കുകയും, പുതിയ കൈക്കരന്മാർക്കുവേണ്ടി ഇടവകസമൂഹത്തൊടുചേർന്ന് പ്രാർത്ഥിക്കുകയും, പുതിയ കൈക്കരന്മാരെ അനുമോദിക്കുകയും ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.