ലിവർപൂളിലെ ക്നാനായ മക്കളുടെ പ്രൗഡിയാർന്ന ക്രിസ്മസ് പുതുവർഷ ആഘോഷം ഗംഭീരം.

ലിവർപൂൾ: നൂറ്റാണ്ടുകളുടെ വിശ്വാസ ചരിത്ര പാരമ്പര്യം സിരകളിൽ എന്നും കാത്തു പരിപാലിയ്ക്കുന്ന ലിവർപൂളിലെ ക്നാനായ മക്കൾ ഒത്തുചേർന്ന് ഒരേ മനസ്സോടൊ ക്രിസ്മസ് പുതുവൽസര ആഘോഷം പ്രൗഡോജ്വലമായി ആഘോഷിച്ചു.
ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ലിവർപൂൾ ക്നാനായ മിഷൻ വികാരി ഫാ: ജോസ് തേക്കു നിൽക്കുന്നതിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കൃത്യം നാലരയ്ക്കു തന്നെ വിസ്റ്റൺ ടൗൺ ഹാളിലെത്തിയ ലിവർപൂളിലെ ക്നാനായ മക്കൾ ഒരൊറ്റ ജനത, ഒരേ വികാരം എന്ന ആപ്തവാക്യത്തോടെ ആഘോഷ പരിപാടികളിൽ നിറ സാന്നിദ്ധ്യമായി.
യു കെ കെ സി എ ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോൺ വാരികാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഫാ: ജോസ് തേക്കു നിൽക്കുന്നതിൽ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, കെ സി വൈ എൽ, വനിതാ ഫോറം ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ച് ഉൽഘാടനം ചെയതു.
തുടർന്ന് കുട്ടികളും മുതിർന്നവരും കലാമികവോടെ അവതരിപ്പിച്ച പരിപാടികൾ സദസ്യർ ഒന്നടങ്കം കൈയ്യടിച്ചു സ്വീകരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ 2018 ലെ സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിയ്ക്കുകയും, യു കെ കെ സി എ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെ ഉൽഘാടനം നടത്തുകയും ചെയ്തു.
2019 – 2020 പ്രവർത്തന വർഷത്തേയ്ക്കുള്ള ലിവർപൂൾ കെ സി വൈ എൽ യൂണിറ്റ് ഭാരവാഹികളെ അന്നേ ദിവസം തിരഞ്ഞെടുത്തു.
യൂണിറ്റ് ട്രഷറാർ ബിജു നമ്പാനത്തേൽ സ്വാഗതം ആശംസിച്ച് തുടങ്ങിയ ആഘോഷ പരിപാടിയിൽ, പ്രസിഡന്റ് തോമസ് ജോൺ വാരികാട്ട് അദ്ധ്യക്ഷപ്രസംഗവും, യു കെ കെ സി എ ജനറൽ സെക്രട്ടറി സാജു ലൂക്കോസ്, ലിവർപൂൾ ജൂണിയർ ലോർഡ് മേയർ ജെനിറ്റ ജോഫി, നോർത്ത് വെസ്റ്റ് റീജിയൺ കോർഡിനേറ്റർ കിഷോർ ബേബി, ട്രഷറാർ ജോബി കുര്യൻ, എന്നിവർ ആശംസയും വൈസ് പ്രസിഡന്റ് മേഴ്സി തോമസ് നന്ദിയും രേഖപ്പെടുത്തി.

ആഘോഷ പരിപാടികളിലെ ഓരോ പ്രോഗ്രാമുകളും നിറചാരുതയോടെ ഒരു ചരടിൽ കോർത്ത മുത്തുമണികൾ പോലെ സദസ്യരിലേക്ക് വാരി വിതറിയ പ്രോഗ്രാം കോർഡിനേറേറഴ്സ് ജീൻ ജോജോയ്ക്കും, പ്രിയങ്ക റോജിയ്ക്കും, അവതാരകർക്കും ആസ്വാദകർ ഒന്നടങ്കം നന്ദി പറഞ്ഞ് വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ രാത്രി ഏറെ വൈകി ആഘോഷ പരിപാടികൾക്ക് തിരശീല വീണു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.