മരുഭൂമിയിലെ ശബ്ദം ڇക്രിസ്തീയ പ്ലേറ്റോ അഥവാ, നാലാം സുവിശേഷകന്‍ڈ (വിശുദ്ധ: യോഹന്നാന്‍ ശ്ലീഹാ – സ്നേഹത്തിന്‍റെ അപ്പസ്തോലന്‍)

സ്നേഹമാണഘിലസാരമൂഴിയില്‍ڈ എന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമാരനാശാന്‍ നമ്മെ പഠിപ്പിച്ചപ്പോള്‍ പക്ഷേ ഈ ഉദ്ധരണികള്‍      ദൈവത്തിന്‍റെ ദാനമായ വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ
നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മേ ഉദ്ബുദ്ധരാക്കി. സ്നേഹമാണ്, സര്‍വ്വോല്‍കൃഷ്ടം, കാരണം ദൈവമെന്നുള്ളത്   സ്നേഹവും, സ്നഹമെന്നുള്ളത് ദൈവവുമാകുന്നതെന്ന്?!
പ്രതിസന്ധികളില്‍ അവന്‍ എന്നും, ഗുരുവിനോട് കൂടെയുണ്ടായിരുന്നു,  കാരണം യേശുവവെന്നുള്ളത് യോഹന്നാനെ സംബന്ധിച്ചിടത്തോളം   വഴിയും, സത്യവും, ജീവനുമായിരുന്നു, എല്ലാ ബന്ധുതകള്‍ക്കും ബാന്ധവങ്ങള്‍ക്കും   പുറമേ?!
സ്നാപക യോഹന്നാന്‍റെ പ്രിയശിഷ്യനായിരുന്നു,    സ്നേഹത്തിന്‍റെ, സ്നേഹത്തിന്‍റെ മാത്രം അപ്പസ്തോലനായിരുന്ന,  ക്രിസ്തുവിന്‍റെ ഏറ്റവും പ്രിയം കുറഞ്ഞശിഷ്യനും,
സ്വാഭാവിക മരണം പൂകിയ ഏക ശിഷ്യനുമായിരുന്നു,   മരുഭൂമിയിലെ ശബ്ദമായിരുന്ന, ഇടിമുഴക്കത്തിന്‍റെ മകനായിരുന്ന,    സനേഹിക്കുവാന്‍, നിസ്വാര്‍ത്ഥമായി സ്നേഹിക്കുവാന്‍ മാത്രമറിയാമായിരുന്ന,     ലാളിത്യത്തിന്‍റെ, ദാരിദ്ര്യത്തിന്‍റെ, വിനയത്തിന്‍റെ, നിറകുടമായിരുന്ന,
ക്രിസ്തു ശിഷ്യന്‍ മാത്രം ആയിരുന്നു വി. യോഹന്നാന്‍ ശ്ലീഹാ    സെബദി മക്കള്‍, എന്നും സ്നേഹത്തിന് വേണ്ടി,   സ്നേഹിതര്‍ക്കുവേണ്ടി, അപരനില്‍ ആത്മനേ, കാണുന്നതിന്
വേണ്ടി മാത്രം ജീവിച്ചു, അതാണല്ലോ, കവിവചനങ്ങള്‍   നമ്മെ ഉദ്ബോദിപ്പിക്കുന്നതും, മറ്റുള്ളവര്‍ക്കുതകി, സ്വജീവിതം   ധന്യമാക്കമാമലേ, വിവേകികള്‍, ആ ദൈവശിഷ്യനില്‍
ഞാനൊരു ദൈവത്തേക്കണ്ടു, എളിയവന്‍റെ സുവിശേഷത്തിലൂടെ   വലിമയുടെ, ദൈവത്വത്തിന്‍റെ പ്രഘോഷണത്തെ   വിശുദ്ധ: യോഹന്നാന്‍ ശ്ലീഹായിലൂടെ ഞാന്‍ ദര്‍ശിച്ചു.
എളിമയിലൂടെ മാത്രമേ വലിമയുണ്ടാകൂ എന്ന്   എന്‍റെ പ്രിയപ്പെട്ട അമ്മ എന്നും എന്നെ പഠിപ്പിച്ചിരുന്നു    ഇത്, യേശുവിന്‍റെ തിരുമാറിലെ സ്വാതന്ത്ര്യത്തിലൂടെ
ചാമക്കാലയുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥനായ യോഹന്നാന്‍ ശ്ലീഹാ   നമുക്ക് കാണിച്ച് തരുന്നു, അതേ, യേശു സ്നേഹിച്ച ശിഷ്യന്‍!ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.