ക്നാനായ പത്രത്തിന്റെ ആരംഭം മുതൽ ഇന്നുവരെ നിരവധി വ്യത്യസ്തമായ കലാകാരന്മാരെയാണ് ക്നാനയപത്രത്തിലൂടെ ഞങളുടെ വായനക്കാർക്ക് പരിചയപെടുത്തിയിട്ടുള്ളത് .എങ്കിൽ ഞങൾ ഇത്തവണ വായനക്കാരായ നിങ്ങളുടെ വിലയിരുത്തലിനുവേണ്ടി എത്തിക്കുന്നത് ഉഴവൂർ സ്വദേശിയും നിരവധി കവിതകളും ,നാടകങ്ങളും ,സീരിയലുകളും രചിച്ച സ്റ്റീഫൻ കല്ലടയിലിന്റെ ഏറ്റവും പുതിയ കവിതയാണ് .ഇപ്പോൾ തന്നെ സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമായ സ്റ്റീഫൻ കല്ലടയിൽ രചിച്ച “അ. ആർത്തവം’ എന്ന കവിത ചില ആനുകാലിക സംഭവങ്ങൾ മനസ്സിൽ വരച്ചിട്ട വികാരങ്ങളുടെ നീരൊഴുക്കായാണ് രചയിതാവ് ഈ കവിതയെ അവതരിപ്പിക്കുന്നത്. .ആർത്തവത്തിന്റെ പേരിൽ മാറ്റി പാർപ്പിക്കുകയും, അതിനിടയിൽ മരം വീണ് മരണപ്പെടുകയും ചെയ്ത 12 വയസ്സുകാരി തഞ്ചാവൂർ പെൺകുട്ടിയുടെ ഓർമകളെ മുൻ നിറുത്തിയാണ് സ്റ്റീഫൻ ഈ കവിത രചിച്ചിട്ടുള്ളത് . ഈ മനോഹര കവിത ഈണം നൽകി ആലപിച്ചിരിക്കുന്നത്, യുക്മാ സ്റ്റാർ സിങ്ങർ വിജയിയും , അനുഗ്രഹീത കലാകാരനുമായ ശ്രീ സാൻ മമ്പലം ആണ്. ഗോഡ്സൺ സ്റ്റീഫൻ, ഈ കവിതയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ഈ കവിത സാദരം ശ്രവിക്കുകയും ഇഷ്ടമായാൽ മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ആനുകാലിക  സംഭവങ്ങൾ  ആസ്‌പദമാക്കി  സ്റ്റീഫൻ  കല്ലടയിൽ രചിച്ച കവിത കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.