കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.ആന്റൊ പള്ളിയാൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ അഭിജിത് കൊല്ലം ആണ്. വിപിൻ തോമസ് വർഗീസും ബിബിൻ ബെഞ്ചമിനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് അനൂപ് തൊടുപുഴയാണ്. കോറസ് ആലപിച്ചിരിക്കുന്നത് വിപിൻ, ആന്റൊ, ബിബിൻ, ഷിജി, മേബിൾ, റിൻസി എന്നിവർ ചേർന്നാണ്. ഇതിന്റെ എഡിറ്റിംഗ് മനീഷ് മോഹനും ഗ്രാഫിക്സ് സ്റ്റീഫൻ ജോർജ് തിരുവല്ലയുമാണ് നിർവഹിച്ചിരിക്കുന്നത്.

  മഞ്ഞുപെയ്യും രാത്രിയിൽ “എന്ന ഏറ്റവും മികച്ച  ക്രിസ്തുമസ് ഗാനം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.