നോമ്പുകാലം 

ജേക്കബ് കരികുളത്തിൽ 

മാനവകുലത്തിന്റെ രക്ഷയ്ക്കായി ദൈവപുത്രൻ മനുഷ്യനായി മണ്ണിൽ അവതരിച്ചതിന്റെ ഓർമ പുതുക്കൽ…. ക്രിസ്മസ് സമഗതമാകുന്ന ഈ വേളയിൽ നമുക്ക് ചുറ്റും ഒന്നു കണ്ണോടിച്ചാലോ…. 25 നോമ്പു എടുക്കുന്നത് കൊണ്ടോ… മൽസ്യ മാംസാദികൾ വർജിക്കുന്നത് കൊണ്ടോ ക്രിസ്മസിന് വേണ്ടിയുള്ള നമ്മുടെ ഒരുക്കം. പൂർത്തിയാകുന്നുണ്ടോ ??ഇല്ല എന്നു നിസംശയം പറയാൻ കഴിയും.. ആഘോഷങ്ങളുടെയും ആർഭാടങ്ങളുടെയും ഭാഗമായി ദേവാലയങ്ങളിലും വീടുകളിലും കെട്ടിട സമുച്ചയങ്ങളിലും നക്ഷത്ര വിളക്കുകൾ തെളിച്ചു വർണാഭമാക്കുന്നത് കൊണ്ടോ… വില ഏറിയ പുതു മോഡി വസ്ത്രങ്ങൾ അണിയുന്നത് കൊണ്ടോ… തീൻ മേശയിൽ അതി വിശിഷ്ടമായ വിഭവങ്ങൾ കഴിക്കുന്നതു കൊണ്ടോ ഒന്നും ഉണ്ണിയേശു നമ്മുടെ ആരുടെയും ഹൃദയങ്ങളിൽ ജനിക്കും എന്ന് തോന്നുന്നില്ല….

നമുക്ക് ചുറ്റും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത… പുറത്തിറങ്ങാൻ ഒരു നല്ല വസ്ത്രം ഇല്ലാത്ത എത്രയോ ആളുകളെ നാം ഓരോരുത്തരും കണ്ടിട്ടും കണ്ടില്ല എന്നു നടിച്ചു കടന്നു പോകാറുണ്ട്…. എത്രയോ അനാഥലയങ്ങളും… അഗത മന്ദിരങ്ങളും നമ്മുടെ ഇടയിൽ ഉണ്ട്… നാം എത്ര പേർ ജീവിതത്തിൽ ഒരു തവണ എങ്കിലും അങ്ങനെ ഉള്ള ഇടങ്ങളിൽ സന്ദർശനം നടത്തുകയോ… എന്തെങ്കിലും സഹായങ്ങൾ നൽകുകയോ ചെയ്തിട്ടുണ്ട് എന്ന്‌ ഒന്നു സ്വയം വിലയിരുത്തി നോക്കുക….

വചനം പറയുന്നത് പോലെ ‘ സത്യമായി ഞാൻ നിങ്ങളോടു പറയുന്നു എന്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത് ( മത്തായി 25:40) തീർച്ചയായും ഈ ക്രിസ്മസിന് മുന്നോടിയായി ഉള്ള നോമ്പ് കാലം അങ്ങനെ ഉള്ള പുണ്യ പ്രവർത്തികൾ ചെയ്യാൻ നമുക്ക് ശ്രെമിക്കാം…. സഹജീവി സ്നേഹത്താൽ സമ്പന്നമാക്കാം നമ്മുടെ ഈ നോമ്പ്കാലം

കുമ്പസാരവും… അനുദിന പ്രാർത്ഥനകളും…. നക്ഷത്ര വിളക്കുകളും…. പുൽകുടുകളും… അതോടൊപ്പം ഒരു നേരത്തെ ഭക്ഷണമോ.. ഒരു നല്ല വസ്ത്രമോ ഇല്ലാത്തവർക്ക് നാം ഓരോരുത്തരും ഒരു കൈ താങ്ങും ആകുമ്പോൾ ഉണ്ണിയേശു ദേവാലയങ്ങളിലും.. പുൽകുടുകളിലും.. മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലും… പിറക്കും… അങ്ങനെ തിരുപ്പിറവി അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ നമുക്ക് കൊണ്ടാടം…..ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.