സ്വന്തം ലേഖകൻ

കാക്കിക്കുള്ളിലെ നിരവധി കലാകാരന്മാരെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട് എങ്കിൽ ഇപ്പോൾ കാക്കിക്കുള്ളിലെ മറ്റൊരു കലാകാരനെ ക്നാനായ പത്രം വായനക്കാർക്കായി  ഇവിടെ പരിചയപ്പെടുത്തുകയാണ്.കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ  ബിജു കെ സ്റ്റീഫൻ കുഴിക്കാട്ടിൽ രചന നിർവഹിച്ച “കടലലയും ചെറുപുഴയും” എന്ന സ്പെഷ്യൽ ക്രിസ്മസ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നോട്ടു കുതിക്കുകയാണ് .വലിയ തിരക്കിനിടയിലും സംഗീതത്തെ സ്നേഹിക്കുന്ന ബിജു കെ സ്റ്റീഫൻ കുഴിക്കാട്ടിൽ  വെള്ളൂർ ക്നാനായ കാത്തലിക് ചർച്ച്  ഇടവകാംഗമാണ്  ബിജുവിന്റെ ഭാര്യ ജിനി കടുത്തുരുത്തി വലിയപള്ളി ഇടവകാംഗമായ കളപ്പുരയിൽ  കുടുംബാംഗമാണ് .ബിജുവിന് രണ്ട് മക്കളാണ് Stiviaയും Stivin.  “കടലലയും ചെറുപുഴയും” എന്ന വിഡിയോ സിഡിയിൽ പാടിയിരിക്കുന്നത് മെറിൻ ഗ്രിഗറിയാണ് .ഈ വിഡിയോ സിഡി യുടെ നിർമ്മാണം ജിനി ബിജുവാണ് .മനോഹരമായ ഈ ക്രിസ്മസ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് Sunny P Sonnetആണ് .ഇനിയും ബിജുവിന്റെ തൂലികയിൽ നിന്നും ഇനിയും ഇതുപോലെ ഒരുപാട് മനോഹര ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന്  ഇ അവസരത്തിൽ ക്നാനായ പത്രം ആശംസിക്കുകയാണ് .

ഡി വൈ എസ്പി  ബിജു കെ സ്റ്റീഫൻ കുഴിക്കാട്ടിൽ  രചിച്ച “കടലലയും ചെറുപുഴയും”എന്ന സ്പെഷ്യൽ ക്രിസ്മസ് ഗാനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.