ഷൈനി ബെന്നിയുടെ ചികിത്സ സഹായത്തിനുള്ള ഫണ്ട് ശേഖരണം തുടരുന്നു. ഈ കാരുണ്യ പ്രവർത്തനത്തിൽ ഇനിയും നിങ്ങൾക്ക് പങ്കാളികളാകാം

നിങ്ങളുടെ ചെറുതോ വലുതോ  സംഭാവന   ഡോണെറ്റ് ചെയ്യുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ചെറിയ ഒരു സഹായം ഒരു കുടുംബത്തിൽ സന്തോഷം നിലനിർത്തും  ഷൈനി ബെന്നിയുടെ ചികിത്സ സഹായത്തിനുള്ള ഫണ്ട് ശേഖരണം തുടരുകയാണ്. പ്രിയപ്പെട്ട വായനക്കാരുടെ നിർലോഭമായ സഹകരണം ആണ് ഇതുവരെ കാനാനായ പത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ഈ സംരംഭത്തിന് സഹായം നൽകിയ എല്ലാവരോടും ക്നാനായ പത്രത്തിന്റെ പേരിലുള്ള പ്രത്യേകം നന്ദി അറിയിക്കട്ടെ. അറിക്നാനായ പത്രത്തിന്റെ  ഈ ഫണ്ട് ശേഖരണം 10 ദിനം കൂടി ബാക്കി നിൽക്കുമ്പോൾ ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് നമ്മൾക്ക് സമാഹരിക്കാൻ സാധിച്ചിരിക്കുന്നത്. നിങ്ങൾ നൽകുന്ന തുകയുടെ വലിപ്പമല്ല പലരിൽനിന്നായി ലഭിക്കുന്ന പലതുള്ളി പെരുവെള്ളം എന്നു പറയുന്നതുപോലെ നിങ്ങൾ നൽകുന്ന ഓരോ ചെറിയ സഹായവും ഈ കുടുംബത്തിന് വളരെ വലിയ ഒരു പ്രതീക്ഷയാണ് നൽകുന്നത്.

ശ്രീമതി ഷൈനി ബെന്നിയുടെ ഓപ്പറേഷൻ വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബർ മാസം അവസാനത്തോടുകൂടി അല്ലെങ്കിൽ ജനുവരി ആദ്യത്തെ ആഴ്ചയോ ആയിരിക്കും ഓപ്പറേഷന് നടക്കുക. ഷൈനയുടെ പിതൃ സഹോദര പുത്രനാണ് കരൾ ദാനമായി നൽകുന്നത്.

നിങ്ങളുടെ ഓരോ ചെറിയ സഹായവും ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ഇനിയും നിങ്ങളുടെ നിർലോഭമായ സഹകരണം ഉണ്ടെങ്കിൽ തീർച്ചയായും നല്ലൊരു തുക നമുക്ക് സഹായമായി നൽകുവാൻ സാധിക്കും . ക്നാനായ പത്രം നിങ്ങളുടെ മുൻപിൽ കൈകൾ കൂപ്പി ചോദിക്കുകയാണ് ചെറിയ ഒരു സഹായം നിങ്ങൾ ഷൈനിക്ക് നൽകില്ലേ ??

നിങ്ങളുടെ ചെറുതോ വലുതോ  സംഭാവന   ഡോണെറ്റ് ചെയ്യുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

മകൾ ആയ ഷൈനി ബെന്നി കരൾ  രോഗം മൂലം ഇപ്പോൾ എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ചിത്സയിലാണ് ഇക്കഴിഞ്ഞ 2 മാസം മുൻപ് ഒരു സ്കാനിങ്ങിൽ ഷൈനിയുടെ ലിവറിൽ ഒരു തടിപ്പ് കാണുകയും അത് ലിവർ റ്യുമർ ആണെന്ന് ഡോക്ടർ സ്ഥിതീകരിക്കുകയും ചെയ്തു.അതിനു ശേഷം  റ്യുമർ കരിയിച്ച് കളയുകയും പിന്നീട് ഹെരണിയ ഓപ്പറേഷൻ ചെയ്യുകയും  ഈ രണ്ട് ഓപ്പറേഷനും കുടി ഏകദേശം വന്ന  3 ലക്ഷത്തോളം രൂപ ഷൈനിയുടെ കുടുബം  പലരിൽ നിന്നും കടം വാങ്ങിയാണ് ചെയ്തത് .എന്നാൽ വിധിയുടെ ക്രൂരതയെന്നോളം സ്റ്റിച് അഴിക്കാൻ വീണ്ടും ഹോസ്പിറ്റലിൽ ചെന്ന സമയത്ത് ഇനി ഒരു ഓപ്പറേഷൻ ശരീരം താങ്ങുകയില്ല എന്നും ലിവർ 90 ശതമാനത്തോളം തകരാറിൽ ആണെന്നും ഉടനടി ലിവർ മാറ്റി വെക്കണം എന്നും ഡോക്ടർ നിർദ്ദേശിച്ചു ഇപ്പോൾ  ഇവർ കാണിച്ച് കൊണ്ടിരിക്കുന്നത് പാലാരിവട്ടം മെഡിക്കൽ സെന്ററിൽ ആണ്..എന്നാൽ ഈ  ആസ്പത്രിയിൽ ലിവർ മാറ്റ ശസ്ത്രക്രിയ ലഭ്യം അല്ല..കേരളത്തിൽ നിലവിൽ ഉള്ള ആസ്പത്രികൾ അമൃത,ലേയ്ക്ഷോർ,ആസ്തർ എന്നിവ ആണ്.. എന്നാൽ അവിടെ ഈ ശസ്ത്രക്രിയയ്ക്ക് താങ്ങാവുന്നതിന് അപ്പുറം ചിലവും അതിന് കാലതാമസവും കൂടുതൽ ആണ്.ഷൈനിയുടെ ആരോഗ്യ സ്ഥിതിയിൽ എത്രയും പെട്ടന്ന് ചെയ്യേണ്ടുള്ളത് കൊണ്ട് അത് മൂന്ന് മാസത്തിനുള്ളിൽ അടിയന്തരമായി ചെയ്യേണ്ടതുണ്ട് എന്നാണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്..നിലവിൽ അന്വേഷിച്ചതിൽ ഏറ്റവും ചിലവ് കുറവിൽ ചെയ്യാൻ സാധിക്കുന്നത് ചെന്നൈ കാവേരി ഹോസ്പിറ്റൽ ആണെന്നാണ് അറിയാൻ സാധിച്ചത്..ബ്രെയ്ൻ ഡെത്ത് സംഭവിച്ച രോഗികളുടെ ലിവർ ആണ് അവിടെ ട്രാൻസ്‌പ്ലാന്റ്  ചെയ്യുന്നത് .35 ലക്ഷം രൂപ ആണ് ഈ ഓപ്പറേറ്റേഷന്റെ ചിലവ് .പക്ഷേ അത്രയും വലിയ ഒരു തുക കണ്ടെത്തും എന്ന ചിന്തയിൽ കണ്ണീരോടെ നമ്മുടെ ഓരോരുത്തരുടെയും മുന്നിൽ കൈകൾ കുപ്പുകയല്ലാതെ വേറെ നിവർത്തി ഈ കുടുബത്തിനില്ല ഷൈനിയുടെ  ഭർത്താവ് മരപ്പണികാരൻ ആണ്..ഇവരുടെ ഏക വരുമാനം എന്നത് തടി ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരു മിൽ ആണ് അതാണെങ്കിൽ  ഈ കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു..ഒന്നരമാസത്തോളം പണി തടസപ്പെടുകയും പ്രളയം വീടിനെയും ബാധിക്കുക ഉണ്ടായി.ഷൈനിക്ക്  3 മക്കൾ ആണുള്ളത്..2 ആൺകുട്ടികൾ പഠിക്കുകയും മകൾ വിവാഹശേഷം തിരുവല്ലയിലും ആണുള്ളത്..ഈ കുടുബത്തെ നമ്മൾ കൈവിട്ടാൽ .പ്രിയ വായനക്കാരെ നിങ്ങളുടെ ഒരു നേരത്തെ ഔട്ടിങ്ങിന്റെ ഒരു സിനിമാ കാണുന്നതിന്റെ ഒരു ഹോട്ടൽ ഭക്ഷണം ഒഴിവാക്കി അതിനു മാറ്റി വച്ചിരിക്കുന്ന ഒരു ചെറിയ തുക ഈ കുടുബത്തിന് നല്കാനായാൽ അതിലും വലിയ ഒരു പുണ്യം കിട്ടാനില്ല എന്ന് വിനയപൂർവം ഓർമ്മിപ്പിക്കുകയാണ് .ശ്രിമതി.ഷൈനി ബെന്നിയുടെ ചികിത്സാ സഹായത്തിനു വേണ്ടി ക്നാനായ പത്രം ഫേസ്ബുക്കിലുടെ ഒരു ഡോണെഷൻ ക്യാബേയിൻ നടത്തുകയാണ് . ക്നാനായ സമുദായത്തിനും, സമുദായ അംഗങ്ങൾക്കും ഒപ്പം എപ്പോഴും നിലകൊള്ളുന്ന ക്നാനായ പത്രത്തിന്റെ ഈ കർമ്മ പദ്ധതിയിൽ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം പ്രിതീക്ഷിക്കുകയാണ്  താഴേ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്തു നിങ്ങളാൽ സാധിക്കുന്ന തുക വലുതോ ചെറുതോ ആകട്ടെ  ഡോണെറ്റ് ചെയ്യുക എന്ന് സ്നേഹപൂർവം ഓർമ്മിപ്പിക്കട്ടെ അങ്ങനെ നമ്മുടെ ഈ എളിയ ജീവിതം കൊണ്ട് ആ കുടുബത്തിന്റെ കണ്ണീര് എന്നേയ്ക്കുമായി മാറട്ടെ .

നിങ്ങളുടെ ചെറുതോ വലുതോ  സംഭാവന   ഡോണെറ്റ് ചെയ്യുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുകഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.