സഭയും സമുദായവും

രാജേഷ് ജോസഫ് , ലെസ്റ്റർ

നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ക്നാനായ സമുദായം സീറോമലബാറിന് നൽകിയ സംഭാവനയാണ് സുറിയാനി പാരമ്പര്യം. സഭയില്ലാതെ സമുദായമല്ല സമുദായം ഇല്ലാതെ സഭയില്ല . കാലാകാലങ്ങളായി സമുദായവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങൾ പലവിധ ആശങ്കകളും സംശയങ്ങളും സമുദായ അംഗങ്ങളിൽ ഉണ്ടാക്കുന്നത് അല്ലാതെ സമുദായ സഭ അംഗങ്ങളുടെ വളർച്ചയ്ക്ക് ഗുണവും ചെയ്യുന്നില്ല. അടുത്ത നാളുകളായി നമ്മുടെ രൂപതയിലെ പള്ളികളിൽ അനുഷ്ഠിക്കുന്നവ സാമുദായിക നന്മകൾക്ക് കോട്ടംവരുത്തുന്ന പ്രവണതകൾ ആശങ്കകളുടെ അളവ് വർദ്ധിപ്പിക്കുന്നു. സമുദായത്തിനും മുകളിലാണ് സഭയെന്ന നിലപാടുകളും അവയോട് ചുറ്റിപ്പറ്റി ഉടലെടുക്കുന്ന വാഗ്വാദങ്ങളും നമ്മുടെ വിശ്വാസത്തെ സാമുദായിക സ്നേഹത്തെ വളർത്തുന്നത് ആണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്.

ക്നാനായ സമുദായം കേരളകത്തോലിക്കാസഭയിൽ നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ് ജാതി സാമുദായിക വ്യവസ്ഥകൾ ഉടലെടുത്തിരുന്ന കാലത്ത് ക്രിസ്ത്യാനികളായ തദ്ദേശീയർക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം നൽകുന്നതിൽ തുടങ്ങി മധ്യതിരുവിതാംകൂറിലെയും മലബാറിലേയും സാമൂഹ്യ-സാമ്പത്തിക നവോത്ഥാനത്തിന് വ്യക്തമായ മാർഗ രേഖകൾ നൽകുകയുണ്ടായി. മലബാർ കുടിയേറ്റം ഉണ്ടാക്കിയ സാമൂഹ്യമായ ഉന്നതി എടുത്ത് പറയേണ്ടതാണ് ഓരോ സമൂഹത്തെയും നിലനിർത്തുന്നത് അവരുടെ ആചാര അനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും ആണ്. അവ പാലിക്കപ്പെടുന്നു സംരക്ഷിക്കപ്പെടാനും സഭ സാമുദായിക നേതൃത്വം മുൻകൈ എടുക്കണം.

അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ രണ്ട് വ്യത്യസ്ത വസ്തുതകളിലേക്കാണ് വിരൽചൂണ്ടുന്നത്.

1 സമുദായത്തെ സഭയുടെ ഭാഗമാക്കി ക്രമേണ സമുദായ ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സീറോമലബാർ സഭയുടെ ഭാഗമാക്കി മാറ്റുവാൻ ശ്രമിക്കുന്ന സഭ സന്യാസ വൈദിക നേതൃത്വവും

2 തങ്ങളുടെ പിതാക്കന്മാരാൽ പാലിച്ച് സംരക്ഷിച്ചുപോരുന്ന പാരമ്പര്യങ്ങളും വിശ്വാസങ്ങളും ആർക്കും കൈമാറില്ല എന്ന ഉറച്ച ബോധ്യത്തോടെ സംരക്ഷിക്കുവാൻ തയ്യാറായി നിൽക്കുന്ന സമുദായ സ്നേഹികളും തമ്മിലുള്ള തുറന്ന യുദ്ധം. സമുദായ വളർച്ചയ്ക്ക് പിൻ തലമുറയെ വാർത്തെടുക്കാത്ത സഭാനേതൃത്വത്തിന് കൂറ് സഭയോട് മാത്രമേയുള്ളൂ എന്ന തിരിച്ചറിവാണ് ഈ ആശങ്കകളുടെ അടിസ്ഥാന കാരണം. ചോറ് ഇവിടെ കൂറ് അവിടെ എന്ന സത്യത്തെ വിശ്വാസ സമുദായ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.

വിശ്വാസമില്ലാതെ പ്രാർത്ഥന ഇല്ലാതെ സഭ യില്ലാതെ സമുദായം ഇല്ല എന്ന് മനസ്സിലാക്കാതെ യഥാർത്ഥ സത്യങ്ങൾ മനസ്സിലാക്കാതെ പ്രതികരിക്കുന്ന സമുദായാംഗങ്ങളും ഈയിടെ കേട്ട ഒരു വാട്സ്ആപ്പ് സന്ദേശം പോലെയാണ്. വിശ്വാസ സമുദായസ്നേഹികൾ അരണയെ പോലെയാണ് ഇപ്പോൾ ശരിയാക്കും എന്നു പപ്പു പറയുന്നതുപോലെ ഒരു വിഷയം വരുമ്പോൾ അലറിവരുന്ന തിരമാലപോലെയും കുറെനാൾ കഴിയുമ്പോൾ ഇങ്ങനെയൊരു സംഭവം നടന്നത് പോലുമില്ല എന്ന രീതിയിൽ പെരുമാറുന്ന രീതിയും സങ്കടത്തോടെ പറയട്ടെ അങ്കത്തട്ടിൽ ആയുധമെടുത്ത് പോരാടാതെ മരിച്ചുവീഴുന്ന ഭടന്മാരെ പോലെയാണ് പല സമുദായനേതാക്കന്മാരും.

സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ തുടക്കം റെസ്ക്രിപ്റ്റ് മുതലാണ് അന്നുമുതൽ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ. മനസ്സിലാകും നിലപാടുകളിലും തീരുമാനങ്ങളിലും മാറ്റം വരുത്തിയിട്ടുള്ളത് സമുദായങ്ങൾ മാത്രമാണ്. സഭയുടെയും വൈദികരുടെയും നിലപാടുകൾ എങ്ങും ഒന്നുതന്നെയാണ് അതിനൊരിക്കലും മാറ്റവുമില്ല ഈ ആധുനിക കാലഘട്ടത്തിൽ പല രൂപത്തിലും ഭാവത്തിലും നടപ്പിലാക്കുന്നു എന്നുമാത്രം. നടപ്പിലാക്കുന്നതോടെ ലക്ഷ്യം പകൽപോലെ വ്യക്തമാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യം സാർവത്രികമാക്കണം.

സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലെന്നതാണ് യാഥാർത്ഥ്യം സ്വവംശ വിവാഹനിഷ്ട സഭയുടെ നിലപാടുകൾ അല്ല എന്നത് ഏവർക്കും അറിവുള്ളതാണ് അതേ സഭ തങ്ങളുടെ കാനോനിക നിയമത്തിൽ തദ്ദേശീയമായ സവിശേഷതകളെ നിലനിർത്തേണ്ടത് സഭയുടെ കടമയായി കാണുകയും ചെയ്യുന്നു. സമുദായത്തിന് നിലനിൽപ്പ് സ്വവംശ വിവാഹ നിഷ്ടയാ യതിനാൽ അവയെ ഇല്ലാതാക്കുക എന്ന അജണ്ട ഇപ്പോൾ കുടുംബക്കാരെ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ കുടുംബത്ത് ശ്രമിക്കുന്നു.

സമുദായത്തെ മാറ്റി സഭയെ വളർത്തണം എന്ന നിലപാട് ശരിയല്ല സഭയും സമുദായവും ഒരു നാണയത്തിന് രണ്ടു വശങ്ങളാണെന്ന് മനസ്സിലാക്കി താദാത്മ്യപ്പെട്ടു പോകണം. സഭയോട് ചേർന്ന് പോകുന്ന സമുദായവും സമുദായത്തോട് ചേർന്നുപോകുന്ന സഭയുമാണ് ഇന്നത്തെ കാലഘട്ടത്തിലെ ആവശ്യം എന്നാൽ ഇവയൊക്കെ സമുദായസഭ അടിത്തറ ഇളക്കി കൊണ്ടായിരിക്കരുത്‌ .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.