യുകെകെസിഎ ക്നാനായ സമുദായ ചരിത്ര പഠനകളരിക്ക് തുടക്കം കുറിച്ചു.

സ്വന്തം ലേഖകൻ

ബർമിംഗ്ഹാം: യുകെകെസിഎയുടെ ആഭിമുഖ്യത്തിൽ ക്നാനായ സമുദായ ചരിത്രം പഠിപ്പിക്കുന്നതിനായി ഒരു ടീം രൂപീകരിച്ചു. ശ്രീ സണ്ണി ജോസഫ് രാഗമാലിക നേതൃത്വം കൊടുക്കുന്ന ടീമിൽ ശ്രീജിമ്മി മോഴിയോടത്ത് ശ്രീബോബൽ ഇലവുങ്കൽ എന്നിവർ കോർഡിനേറ്റർമാരായിരിക്കും. ഇവരെ കൂടാതെ യൂകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമുദായ ചരിത്രത്തിൽ അറിവുള്ള ആളുകളെക്കൂടി ഉൾപ്പെടുത്തി കൊണ്ട് ടീമിനെ വിപുലീകരിക്കും. വരും തലമുറക്ക് സമുദായത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും പൈതൃകങ്ങളും പറഞ്ഞു കൊടുക്കുക എന്നതാണ് ചരിത്ര പഠനകളരി കൊണ്ട് ഉദ്ദേശിക്കുന്നത്. ക്നാനായ സമുദായ ചരിത്ര പഠനകളരിയുടെ ഔദ്യോഗികമായ ഉദ്ഘാടനം യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തപ്പെട്ടു. യുകെകെസിഎ പ്രസിഡന്റ് ശ്രീ തോമസ് ജോസഫ് തൊണ്ണംമാവുങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സെക്രട്ടറി സാജു ലൂക്കോസ്, ട്രഷറർ വിജി ജോസഫ് വൈസ് പ്രസിഡന്റ് ബിപിൻ പണ്ടാരശ്ശേരി, ജോ സെക്രട്ടറി സണ്ണി രാഗമാലിക, ജോ ട്രഷറർ ജറി ജയിംസ് എന്നിവരോടൊപ്പം നിരവധി സമുദായ സ്നേഹികളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.