ക്നാനായ സ്റ്റാര്‍സ് സംഗമം വെള്ളിയാഴ്ച ചൈതന്യയില്‍

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(ഗഅഞഠ)ന്‍്റെ നേതൃത്വത്തില്‍ അപ്നാദേശിന്‍്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്നാനായ സ്റ്റാര്‍സ് ഡെവലപ്പ്മെന്‍്റ് പ്രോഗ്രാമിലെ പത്ത് ബാച്ചുകളിലെയും കുട്ടികള്‍ക്കായുള്ള ഏകദിനസംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 3.30 വരെ ചൈതന്യയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് സംഗമം ഉദ്ഘാടനം ചെയ്യും. നേതൃത്വ പരിശീലനവും മൂല്യാധിഷ്ഠിത ജീവിതദര്‍ശനവും ലക്ഷ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.