പറപ്പള്ളിൽ അലന്‍ സാജന്‍ അണ്ടര്‍ 17 വോളിബോള്‍ സംസ്ഥാന ടീമില്‍

ചാമക്കാല വോളിബോൾ ഗ്രൗണ്ടിൽ നിന്നും അണ്ടർ 17 കേരള വോളിബാൾ ടീമിലെത്തി നാടിന് നാട്ടുകാർക്കും  അഭിമാനമായി അലൻ സാജൻ പറപ്പള്ളിൽ . ചാമക്കാല  സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ഇടവക പറപ്പള്ളില്‍ സാജന്‍-മിനി ദമ്പതികളുടെ മകനാണ് അലന്‍ സാജൻ .നേരെത്തെ കോട്ടയം ജില്ല ടീമില്‍ അംഗമായിരിക്കെ സംസ്ഥാന ജേതാക്കളായ ടീമിലും അംഗമായിരുന്നു. ചാമക്കാലയിൽ വച്ച് നടത്തിയ കഴിഞ്ഞ ലിബിൻ മെമ്മോറിയൽ വോളിബോളിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് അലൻ വോളിബോൾ കളിയിലേക്ക് കടന്നുവരുന്നത്, ടിന്‍്റു മേവേലില്‍, ടോമി, ബിനോജ് എന്നിവരുടെ അകമഴിഞ്ഞ  പ്രോത്സാഹനവും പരിശീലനവും കിട്ടിയതാണ് അലനെ തന്റെ  പുതിയ നേട്ടത്തിന് ഇടയാക്കാൻ സഹായിച്ചത് .അലൻ  ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ക്നാനായ പത്രം ഈ അവസരത്തിൽ ആശംസിക്കുകയാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.