ലണ്ടൻ റീജിയൺ സമ്മർ ഫെസ്റ്റ് വർണ്ണാഭമായി

ശനിയാഴ്ച രാവിലെ 10 മണി മുതൽ ലണ്ടൻ അബ്മിനിസ്റ്റർ സെൻ പീറ്റേഴ്സ് മാസ്സെൻട്രിൽ വെച്ച് നടത്തിയ ലണ്ടൻ ക്നാനായ കാത്തലിക് അസോസിയേഷൻ സമ്മർ ഫെസ്റ്റ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു രാവിലെ പത്തരയ്ക്ക് ബഹുമാനപ്പെട്ട ബേബി കിട്ടിയാങ്കിൽ അച്ഛൻറെ  കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാന യോടുകൂടി ആരംഭിച്ച പരിപാടിയിൽ UKKCWA പ്രസിഡണ്ട് ശ്രീമതി ടെസി മാവേലി നടത്തിയ ക്വിസ് കോമ്പറ്റീഷൻ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. 

വളരെയധികം വാശിയേറിയ വടംവലി മത്സരത്തിൽ ഹാർലോ, ഈസ്റ്റ് ലണ്ടൺ  ടീമുകൾ ഒന്നും രണ്ടും  സ്ഥാനങ്ങൾ കരസ്ഥമാക്കി വനിതകളുടെ വടംവലി മത്സരത്തിൽ ബാസിൽഡൺ ഹാർലോ ടീമുകൾ വിജയികളായി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായികമത്സരങ്ങൾകു ശേഷം നടത്തിയ മീറ്റിങ്ങിൽ ലണ്ടൻ ക്നാനായ ചാപ്ലൈൻ ഫാദർ ബേബി കട്ടിയാക്കൽ ഉദ്ഘാടനം  നടത്തുകയും UKKCA പ്രസിഡൻറ് തോമസ് തൊണ്ണമാവുങ്കൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു LKCA പ്രസിഡന്റ് മാത്യു വില്ലൂത്തറ അധ്യക്ഷനായ മീറ്റിംഗിൽ സെക്രട്ടറി സാജൻ പടിക്കമാലിൽ വിശിഷ്ടവ്യക്തികളെ സ്വാഗതം  ചെയ്തു.  ക്നാനായ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് തൂഫാൻ തോമസ് LKCYL  പ്രസിഡൻറ് ജെസോ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് ബാബു കല്ലോലിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ സമ്മർ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ലണ്ടൻ  യൂണിറ്റ് കരസ്ഥമാക്കി. പരിപാടിയുടെ വിജയത്തിനായി മാത്യു  വില്ലൂത്തറയുടെ നേതൃത്വത്തിൽ സാജൻ പടിക്കമാലിൽ, ജോർജ്ജ് കാഞ്ഞിരത്തിങ്കൽ, മിനിമോൾ സൈമൺ,  റെനി ഇല്ലിക്കാട്ടിൽ, ജോബി ചരളേൽ, ഫ്രാൻസിസ് സൈമൺ മച്ചാനിക്കൽ മധു പുല്ലാട്ട് കാലായി എന്നിവർ നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.