കെ.സി.സി 80-ാം ജന്മദിനാഘോഷങ്ങള്‍ 2019 ഫെബ്രുവരി 22,23,24 തീയതികളില്‍ കോട്ടയത്ത്‌

2018 ഒക്‌ടോബര്‍ 14-ാം തീയതി ഫൊറോന വികാരിമാരുടെയും കെ.സി.സി ഫൊറോന ചാപ്ലെയിന്‍മാരുടെയും കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എല്‍ കേന്ദ്ര ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ ചൈതന്യയില്‍ ചേര്‍ന്ന കെ.സി.സി വര്‍ക്കിംഗ്‌ കമ്മിറ്റി യോഗ തീരുമാനങ്ങള്‍:
1 കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ കെ.സി.സിയുടെ അംഗത്വം നവംബര്‍ 30 ന്‌ മുന്‍പ്‌ വിപുലീകരിക്കാന്‍ തീരുമാനിച്ചു.
2 കെ.സി.സിയുടെ 80-ാം ജന്മദിനാഘോഷങ്ങള്‍ അതിരൂപതയിലെ മറ്റ്‌ രണ്ട്‌ സമുദായ സംഘടനകളായ കെ.സി.ഡബ്ല്യു.എയുടെയും കെ.സി.വൈ.എല്‍ന്റെയും പങ്കാളിത്തത്തോടെ 2019 ഫെബ്രുവരി 22,23,24 തീയതികളില്‍ കോട്ടയത്ത്‌ നടത്തുവാന്‍ തീരുമാനിച്ചു.
3 ക്‌നാനായ സമുദായത്തിലും കോട്ടയം രൂപതയിലും അനൈക്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തികളും ഗ്രൂപ്പുകളും പിന്മാറണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക്‌ കെ.സി.സിയില്‍ അംഗത്വം നല്‍കുന്നതിലും പുതുക്കുന്നതിലും പരിഗണിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചു.
4 സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ ഇപ്പോള്‍ നടക്കുന്ന ഒപ്പു ശേഖരണം അതിരൂപതയുടെ സമ്മതത്തോടെയോ അംഗീകാരത്തോടെയോ അല്ലായെന്ന്‌ അതിരൂപതാ നേതൃത്വം യോഗത്തില്‍ അറിയിച്ച പശ്ചാത്തലത്തില്‍ പ്രസ്‌തുത ഒപ്പുശേഖരണത്തില്‍ സഹകരിക്കാന്‍ പാടില്ലായെന്ന്‌ യോഗം ആവശ്യപ്പെട്ടു.
5 മുന്‍തീരുമാനപ്രകാരം അല്‍മായ സംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എല്‍ എന്നിവയുടെ നേതൃത്വത്തില്‍ അതിരൂപതയുടെ ഉത്തരവാദിത്വപ്പെട്ട സമിതികളുടെ അംഗീകാരത്തോടെ പരിശുദ്ധ സിംഹാസനത്തിന്‌ നിവേദനം നല്‍കുവാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.
6 അതിരൂപതയുടെ അല്‍മായ സംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എല്‍ എന്നിവയുടെ സംയുക്ത നേതൃസമ്മേളനങ്ങള്‍ യൂണിറ്റ്‌ ഫൊറോന രൂപതാ തലങ്ങളില്‍ സംഘടിപ്പിച്ച്‌ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്‌.
കെ.സി.സി വര്‍ക്കിംഗ്‌ കമ്മിറ്റിക്കുവേണ്ടി,
സ്റ്റീഫന്‍ ജോര്‍ജ്ജ്‌  (പ്രസിഡന്റ്‌)
റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ (അതിരൂപതാ ചാപ്ലെയിന്‍)
ഷൈജി ഓട്ടപ്പള്ളി (ജനറല്‍ സെക്രട്ടറി)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.