ഉഴവൂർ KCYL, CML, സൺ‌ഡേ സ്കൂൾ സംയുക്താഭിമുഖ്യത്തിൽ പ്രളയ ബാധിതർക്ക് ബെഡ് വിതരണം ചെയ്തു

ഉഴവൂർ: ഉഴവൂർ ഇടവകക്കാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും, സ്വിറ്റ്സർലൻഡ് ക്നാനായ യുവജങ്ങളുടെയും പിന്തുണയോടെ  KCYL, CML, സൺ‌ഡേ സ്കൂൾ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ വെളിയനാട് പ്രദേശത്തു  150-ഓളം ബഡ്ഡുകൾ വിതരണം ചെയ്തു. 2,90,000/- രൂപാ സമാഹരിച്ചാണ് ഈ ബൃഹത്തായ സംരഭം നടത്തുവാൻ സാധിച്ചത്. പ്രളയ ബാധിതർക്ക് ഇപ്പോഴും സഹായങ്ങൾ എത്തിക്കാൻ കഴിയുന്നത് നാട്ടുകാരുടെ മനസ്സിലെ  നന്മയുടെ ഫലമാണ്. ഉഴവൂർ പള്ളി വികാരി ബഹു. പ്രാലേൽ തോമസ് അച്ഛൻ വെളിയനാട് പള്ളി വികാരി ഫാ. മൈക്കൾ കണ്ണാലയിൽ അച്ഛന്  ബഡ്ഡുകൾ നൽകി ഉദ്ഘാടനം നടത്തി. ഉഴവൂർ സൺ‌ഡേ സ്കൂൾ ഹെഡ്മിട്രസ്സ് Sr. മത്തിയാസ് svm, മിഷൻ ലീഗ്‌ അഡ്വൈസർ sr. ജോണിയ svm, എന്നിവർ സന്നിഹിതരായിരുന്നു. ഉഴവൂർ KCYL പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സെക്രട്ടറി സാജു ആൽപാറയിൽ, ഷിജോ നെഞ്ചുംതൊട്ടിയിൽ, മിഷൻ ലീഗ്‌ പ്രസിഡന്റ് അലൻ റോയി മുടക്കിച്ചാലിൽ, ഫാ. എബിൻ കവുന്നുംപാറയിൽ, Br. ഗ്രേസൺ വേങ്ങക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു. സ്വിറ്റ്സർലൻഡ് ക്നാനായ യുവജനങ്ങളോടുള്ള  പ്രേത്യക നന്ദി  ഈ അവസരത്തിൽ അറിയിക്കുന്നതായി ഭാരവാഗികൾ ക്നാനായ പത്രത്തെ അറിയിച്ചു

0-20-30-4ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.