“CHANGE150″: മാറ്റത്തിന്റെ കാഹളധ്വനിയുമായി ഭാരതീയ യുവതയ്ക്ക് മാർഗ്ഗദീപമായികൊണ്ട് ക്നാനായ സംരംഭം

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ 

കൊച്ചി: ആഗോള ക്നാനായ  സമൂഹത്തിന് അഭിമാനമാകുന്നു കോട്ടയം ഉഴവൂർ സ്വദേശി സജി കൈപ്പിങ്കലും തെള്ളകം സ്വദേശി ജൂബി ഇടയാടിലും. കഴിഞ്ഞ കുറെ വർഷങ്ങളായി, ദേശീയ തലത്തിൽ വൈവിധ്യമാർന്നതും പ്രചോദനദായകമായതുമായ  പരിപാടികളിലൂടെ ദേശീയ ശ്രദ്ധ നേടിയ ലെറ്റർഫാംസ്  എൻജിഓയിലൂടെ ഈ വര്ഷം മഹാത്മാ ഗാന്ധിജിയുടെ നൂറ്റിഅൻപതാം ജന്മദിനം അവിസ്മരണീയമാക്കുവാൻ ഒരുങ്ങുകയാണ് ജൂബിയും സജിയും നേതൃത്വം നൽകുന്ന കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലെറ്റർഫാംസ് എന്ന എൻ ജി ഓ. 

ഈ വർഷം “CHANGE150” എന്ന പദ്ധതിയിലൂടെ ദേശീയതലത്തിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാറ്റത്തിന് വേണ്ടിയുള്ള ഒരു സംഘടിത പ്രവർത്തനത്തിന് തുടക്കമിടുകയാണ് ലെറ്റർഫാംസ്. പോസ്റ്റ് കാർഡിലൂടെ യുവതീ യുവാക്കൾക്ക് അവർ ആഗ്രഹിക്കുന്ന മാറ്റം രേഖപ്പെടുത്തുവാനുള്ള അവസരം നൽകുകയും, അതിൽ നിന്നും തെരഞ്ഞെടുക്കുന്ന നൂറ്റി അൻപത് മാറ്റങ്ങൾക്ക് വേണ്ടിയുള്ള ആശയങ്ങൾ, ഇന്ത്യൻ പ്രസിഡണ്ട്, പ്രധാനമന്ത്രി, ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങി ഭാരതത്തിലെ സുപ്രധാന ഭരണകർത്താക്കളുടെ പക്കൽ എത്തിച്ചുകൊണ്ട്, ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മ വാർഷികം ഭാരതീയ യുവതയുടെ മാറ്റത്തിനുവേണ്ടിയുള്ള കാഹളധ്വനിയുടെ അവസരമാക്കി മാറ്റുവാൻ തയ്യാറാവുകയാണ് ലെറ്റർഫാംസ്.  ഒക്ടോബർ ഒന്നാം തിയതി ന്യൂഡൽഹിയിലെ നൂറ്റി അൻപത് സ്‌കൂളുകളിലായി തുടക്കം കുറിച്ച ഈ പരിപാടി, അടുത്ത പന്ത്രണ്ട് മാസങ്ങൾ കൊണ്ട്, മാറ്റങ്ങൾ ആഗ്രഹിക്കുന്ന ഭാരതീയ യുവത്വത്തിന്റെ ഒരു മില്യൺ ആശയങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. “Be the change that you wish to see in the world” എന്ന മഹാത്മജിയുടെ പരിവർത്തനമന്ത്രത്തിൽ പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ഈ പരിപാടിയുമായി ഭാരതീയ യുവത്വത്തിന്റെ ഇടയിലേക്ക് ലെറ്റർഫാം കടന്നുവരുന്നത് എന്ന് ലെറ്റർഫാമിന്റെ സഹസ്ഥാപകൻ കൂടിയായ സജി കൈപ്പിങ്കൽ അറിയിച്ചു.

"CHANGE150" എന്ന പേരിൽ ഇതിനകം തന്നെ ആരംഭിച്ച ഈ പ്രൊജക്റ്റിനു നേതൃത്വം കൊടുക്കുന്നവരിൽ  ഒരാളായ  സജി മാത്യു കൈപ്പിങ്കിൽ  കോട്ടയം ഉഴവൂർ സ്വദേശിയാണ്. സജി കഴിഞ്ഞ 20 വർഷങ്ങളിലധികമായി ടെലിവിഷൻ & പരസ്യനിർമ്മാണ രംഗത്ത് ജോലി ചെയ്യുന്നു . സ്റ്റാർ പ്ലസിലെ അവാർഡ് നേടിയ പരിപാടിയായ "ഫാമിലി ഫ്യൂഡ് “ എന്ന പരിപാടിയുടെ നിർമ്മാതാവും,  ഇന്ത്യയിലെ പ്രസിദ്ധമായ ETV യുടെ പ്രസിദ്ധീകരണത്തില് മുഖ്യ പങ്കു വഹിച്ച ആള് കൂടിയായിരുന്നു . ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത സജി ഇപ്പോൾ അമേരിക്കയിലെ ലോസാഞ്ചൽസിൽ  ഭാര്യ ജൂലിയും മക്കളായ രോഹനും നിത്യനും ഒപ്പം താമസിക്കുന്നു.

ഈ പദ്ധതിയുടെ മറ്റൊരു ഉപജ്ഞാതാവായ ജൂബി ജോണ് ഇടയാടില്, കോട്ടയം തെള്ളകം (കാരിത്താസ്) സ്വദേശിയാണ്. മാനെജ്മെന്റ് കണ്സല്ട്ടന്റായി കഴിഞ്ഞ 15 വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന ജൂബി, രാജസ്ഥാനിലെ ജോധ്പൂരില് വളർന്ന്, ഇപ്പോൾ  ഭാര്യ ഡോ. ജീനുവിനും മകൾ ലില്ലികുട്ടിക്കും ഒപ്പം കൊച്ചിയിലെ സ്ഥിരതാമാസക്കാരനാണ്.

സജിയുടെയും ജൂബിയുടെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ലെറ്റർഫാംസ് ദേശീയ ശ്രദ്ധയാകർഷിച്ചത് മുൻ രാഷ്ട്രപതി ഡോ അബ്ദുൽ കലാം ആസാദിന്റെ 84 മത് ജന്മദിനമായ 2015 ഒക്ടോബർ 15ന് കൈകൊണ്ടെഴുതിയ പോസ്റ്റ് കാർഡുകൾ തയ്യാറാക്കികൊണ്ട്, ഡിയർ കലാം സാർ (www.dearkalamsir.org) എന്ന പോസ്റ്റ്കാർഡ് കാമ്പെയ്നിലൂടെ  ഡോ. കലാമിന്റെ ഓര്മ്മ പുതുക്കിയും ഡോ കലാമിന് ആദരവുകൾ അർപ്പിച്ചുകൊണ്ടുമായിരുന്നു. മുൻ രാഷ്ട്രപതിയെക്കുറിച്ചുള്ള ചിന്തകള് ഓരോരുത്തര്ക്കും പോസ്റ്റ് കാര്ഡിലൂടെ പങ്കു വച്ചുകൊണ്ട് യശ്ശശീര്നായ കലാം സാറിന് പോസ്റ്റ്‌ കാര്ഡ് എഴുതികൊണ്ടായിരുന്നു പദ്ധതി മുന്നേറിയത്.  28 സംസ്ഥാനങ്ങളില് നിന്ന് വിദ്യാര്ത്ഥികളും വിവിധ കോർപ്പറേറ്ററുകളും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും , ലക്ഷക്കണക്കിന് കൈകൊണ്ടുള്ള പോസ്റ്റ്കാർഡുകൾ  ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ലഭിക്കുകയും ചെയ്തതോടെ, ഒരു നേതാവിന്റെ സ്മരണയിൽ ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റ്കാർഡ് കാമ്പയിൻ ആയി അത് മാറികൊണ്ട് ചരിത്രത്തിന്റെ ഭാഗമായി.  അതില് നിന്നും തെരഞ്ഞെടുത്ത  പോസ്റ്റുകാർഡുകൾ ചേർത്തുള്ള പ്രദര്ശനവും, തെരെഞ്ഞെടുക്കപ്പെട്ട പോസ്റ്റുകാർഡുകൾ ചേർത്തുകൊണ്ട് 2016 ജൂലൈ 27ന്  പുറത്തിറക്കിയ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ പുബ്ലിഷർസ്ന്റെ അവാർഡ് കരസ്ഥമാക്കിയ  “ഡിയർ കലാം സാർ” പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഈ പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയത് ഡോ. ശശി തരൂർ എം പി ആയിരുന്നു. മുൻനിര ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ – സാംസ്കാരിക നേതാക്കന്മാരും  ഉൾപ്പെടെ സമൂഹത്തിന്റെ നിരവധി കോണുകളിൽ നിന്ന് ഈ ഉദ്യമത്തിന് പിന്തുണയുമായി നിരവധിപേർ മുന്നോട്ട് വന്നിരുന്നു.

2017ൽ ലെറ്റർഫാംസ് ദേശീയ ശ്രദ്ധയാകർഷിച്ചത്  October 16ന്  ഡോ. അബ്ദുൽ കലാമിന്റെ ഓർമ്മക്കായി പുറത്തിറക്കിയ "DreamNation" എന്ന പുസ്തകത്തിലൂടെയായിരുന്നു. സ്വപ്‌നങ്ങൾ കാണുവാൻ ഒരു തലമുറയെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത കലാം സാറിന്റെ സ്മരണയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  പങ്കുവെയ്ക്ക്കപ്പെടുന്ന ഭാരതീയ യുവത്വത്തിന്റെ സ്വപനങ്ങൾ ഉള്ളടക്കമായി ചേർത്ത് എത്തിയ ഈ പുസ്തകം പുറത്തിറക്കിയത്  വനിതകളുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മിത്തലി രാജ് ആയിരുന്നു. ഈ പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയത് പുതുച്ചേരി ഗവർണറും പേരെടുത്ത മുൻ ഐ പി എസ് ഉദ്യോഗസ്ഥയുമായ കിരൺ ബേദിയാണ്.  ലെറ്റർഫാർമിന്റെ ഈ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് അന്താരഷ്ട്രത്തലത്തിൽ പ്രിസിദ്ധരായ ബ്ലൂംസ്ബെറി പബ്ലീഷേഴ്സ് ആണ്.

മറ്റൊരു ഒക്ടോബർ കൂടിയെത്തുമ്പോൾ, ലോകം അഹിംസയുടെ പ്രതീകമായി ആദരിക്കുന്ന ഭാരതത്തിന്റെ സ്വന്തം ബാപ്പുജിയുടെ നൂറ്റിയൻപതാമത് ജന്മദിനം, ഭാരതത്തിന്റെ ഭാവിയായ ഭാരതീയ യുവത്വത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലെറ്റർഫാംസ്. ആഗോള ക്നാനായ സമൂഹത്തിന് അഭിമാനിക്കാം രാഷ്ട്ര നിർമ്മാണത്തിൽ മഹത്തായ സേവനങ്ങൾ നൽകുന്ന ഈ യുവാക്കളുടെ പേരിൽ.

ലെറ്റർഫാർമിന്റെ change 150 എന്ന പദ്ധതിയെപ്പറ്റി ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു. 

 

NDTV: https://www.ndtv.com/india-news/on-gandhi-jayanti-2018-campaign-to-mobilise-ideas-from-youth-1925189

 

Outlook: https://www.outlookindia.com/newsscroll/ngo-starts-change-campaign-on-gandhis-birth-anniversary/1394486

 

Indian Express: http://www.newindianexpress.com/cities/kochi/2018/oct/02/kochis-letter-farms-be-the-change-via-postcards-1879700.html

 

Business Standard: https://www.business-standard.com/article/pti-stories/mahatma-gandhi-s-150th-anniv-campaign-aims-at-mobilizing-change-ideas-from-youth-118100100561_1.html

 

The Week: https://www.theweek.in/wire-updates/national/2018/10/01/lst16-gandhi-campaign.html

 

The Hindu : https://www.thehindu.com/todays-paper/tp-features/tp-metroplus/ideas-for-change/article25140781.ece







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.