മടമ്പം വിസിറ്റേഷൻ കോൺവെൻറ് കോട്ടയം അതിരൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു

മടമ്പം:മടമ്പം കുടിയേറ്റമക്കളുടെ പ്രഥമ ആരോഗ്യ കേന്ദ്രമായും, പൊതുസമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്ന മടമ്പം വിസിറ്റേഷൻ സന്യാസിനി സമൂഹത്തിനായി പണിത പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം രാവിലെ കോട്ടയം അതിരൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. ഫാ.ജോർജ്ജ് കപ്പുകാല, ഫാ. റെജി പുല്ലുവട്ടം,ഫാ.ലൂക്ക് പൂത്യക്കയിൽ എന്നിവർ സഹകാർമ്മികരായി. ഫൊറോനയിലെ മറ്റ് വൈദികർ, സിസ്റ്റേഴ്സ് മടമ്പം ഇടവക സമൂഹം എന്നിവർ വെഞ്ചരിപ്പിൽ പങ്കെടുത്തു. തുടർന്ന് സ്നേഹ വിരുന്നും വിതരണം ചെയ്തു.ഇടവക വികാരി ഫാ.ലൂക്ക് പൂത്യക്കയിൽ സ്വാഗതവും, വിസിറ്റേഷൻ മദർ ജനറാൾ എല്ലാവർക്കും നന്ദിയും പറഞ്ഞു.

PHOTO-2018-10-08-06-47-28 PHOTO-2018-10-08-06-47-28_1 PHOTO-2018-10-08-06-47-29 PHOTO-2018-10-08-06-47-29_1 PHOTO-2018-10-08-06-47-30 PHOTO-2018-10-08-06-47-31 PHOTO-2018-10-08-06-47-31_1 PHOTO-2018-10-08-06-47-32 PHOTO-2018-10-08-06-47-32_1 PHOTO-2018-10-08-06-47-33 PHOTO-2018-10-08-06-47-34 PHOTO-2018-10-08-06-47-34_1 PHOTO-2018-10-08-06-47-35 PHOTO-2018-10-08-06-47-36 PHOTO-2018-10-08-06-47-36_1 PHOTO-2018-10-08-06-47-36_2ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.