വ്യത്യസ്തമായ പരേത സ്മരണയുമായി മണക്കാട് കെ.സി.വൈ.എല്‍

മണക്കാട് :മണക്കാട് സെന്റ്‌.ജോസഫ് ക്നാനായ കത്തോലിക്ക ഇടവകയിൽ നിന്നും ദൈവവിളി സ്വീകരിച്ച് ക്രിസ്തുവിനു സജീവ സാക്ഷ്യം വഹിച്ച് മരണം മൂലം ഇഹലോകത്തുനിന്നും പറന്നകന്നവർക്കും മണക്കാട് ഇടവകയിൽ സേവനമനുഷ്ഠിച്ച പരേതരായ മുൻ വൈദികർക്കും വേണ്ടി  ഒരു ദിവസം മാറ്റി വച്ചുകൊട്  സമുദായത്തിനും സഭക്കു തന്നെയും മാതൃക ആയിരിക്കുകയാണ് മണക്കാട്ടെ യുവജനങ്ങൾ.

6-10-2018 ശനിയാഴ്ച . 5. 30 pm  ഇടവകയിൽനിന്നും പരേതരായ വൈദികർക്കും സന്യസ്തർക്കും ഇടവകയിൽ സേവനമനുഷ്ഠിച്ച പരേതരായ മുൻ വൈദികർക്കും വേണ്ടി    കുർബാന അർപ്പിക്കുകയും,  ഒപ്പീസും അനുസ്മരണ പ്രാര്‍ത്ഥനയും നടത്തുകയും  ചെയ്തു.മണക്കാട്ടെ മുൻ വികാരിമാരായ ഫാ.ജേക്കബ് കളപ്പുരക്കൽ, ഫാ സജി ചാഴിശ്ശേരിൽ എന്നിവർ ഇടവക വികാരിയായ പൂത്തറ ഷാജി അച്ഛനോടൊപ്പം   സന്നിഹിതരായിരുന്നു.

തുടര്‍ന്നു റവ. ഫാ. ഷാജി പൂ ത്തറ അദ്ധ്യക്ഷനായിരുന്ന അനുസ്മരണ സമ്മേളനം മുന്‍ വികാരി റവ. ഫാ. ജേക്കബ് കളപ്പുരയില്‍ ഉത്ഘാടനം ചെയ്തു.  യൂണിറ്റ് ഡയറക്ടര്‍ ശ്രീ. സാന്റി കുന്നുംചിറ ആമുഖ സന്ദേശം നല്കി. ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇടവകയില്‍ സേവനം ചെയ്യുന്ന വൈദികരോട് എത്രമാത്രം ചേര്‍ന്നിരിയ്ക്കേണ്ടതാണെന്ന് ഹൃദ്യമായി അദ്ദേഹം അവതരിപ്പിച്ചു.  മണക്കാട് ഇടവകയുടെ പ്രാരംഭകാലം മുതല്‍ സേവനം ചെയ്തവൈദികരേയും അവരുടെ സംഭാവനകളേയും കൃത്യതയോടെ അവതരിപ്പിച്ചത് പുതിയ തലമുറയ്ക്കു ഏറെ ബോധ്യങ്ങള്‍ നല്കി.  റവ. ഫാ. സജി ചാഴിശ്ശേരി, റവ. സി. പൗളിന്‍,  SVM, റവ. സി.ഏഞ്ജല്‍ SVM, ശ്രീ ജോസ് മഠത്തില്‍, ശ്രീ ജയിംസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.  പരേതരായ  ഫാ. ജോസഫ് മഠത്തിൽ, സി. ടെസ്സി svm, എന്നിവരുടെ സ്മരണയ്ക്കായി  ന്റുകള്‍ ചെയ്തു കുടുംബാംഗങ്ങൾ ഏര്‍പ്പെടുത്തിയ എൻഡോവ്മെന്റുകള് ‍ഫാ.  സജി ചാഴിശ്ശേരിൽ ഉത്ഘാടനം ചെയ്തു. എന്ഡോമെന്റിലൂടെ സമാഹരിയ്ക്കുന്ന തുക നിർധനരായ രോഗികൾക് ചികിത്സ സഹായം നല്കുന്നതിനായി വിനയോഗിക്കുവാനും തീരുമാനിക്കുകയുണ്ടായി.യൂണിറ്റ് പ്രസിഡന്റ് മിലു മഠത്തില്‍ സ്വാഗതവും സെക്രട്ടറി ബിബി മഠത്തില്‍ നന്ദിയും പറഞ്ഞുഇടവകയില്‍ നിന്നുള്ള സമര്‍പ്പിതരും ഇടവകാംഗങ്ങളുമായ പ്രൗഢമായ സദസ്സ് മാറുന്ന കാലഘട്ടത്തിലും സഭയോടൊത്തു ജീവിയ്ക്കാനുള്ള പുത്തന്‍ തീരുമാനങ്ങളുമായി ദൈവാലയം വിട്ടു. എന്നും വേറിട്ട പരിപാടികളുമായി അതിരൂപതയില്‍ നിറഞ്ഞു നില്ക്കുന്ന മണക്കാട് കെസിവൈഎലിന്റെ ഈ സംരംഭവും മറ്റിടവകകള്‍ക്ക് മാതൃക ആകട്ടെയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.