മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.

 

വിസ്കോൺസിൻ സ്റ്റേറ്റിലെ ഡെവിൾസ് ലേയ്ക്കിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 6 ശനിയാഴ്ച രാവിലെ 7.30 ന് ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം പുറപ്പെട്ട യാത്രയിൽ 43 പേർ പങ്കെടുത്തു. ആഡംബര വാഹനത്തിൽ നടത്തിയ വിനോദയാത്ര കളിചിരി തമാശകൾ കൊണ്ട് ആനന്ദവും ആഹ്ലാദപ്രദവുമാക്കി. ഉച്ചഭക്ഷണത്തിനായി യാത്രാസംഘം പ്രശസ്തമായ ഡെവിൾസ് നദീതടകതീരത്ത് ഒരുമിക്കുകയും ഗൃഹാതുരസ്മരണകൾ വിളിച്ചോതുന്നവിധത്തിൽ പൊതിച്ചോറ് ക്രമീകരിച്ചത് ആസ്വദിക്കുകയും ചെയ്യതു. തുടർന്നു പ്രകൃതിരമണീയമായ വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള നദീതീര നടയാത്ര, കല്ലിടുക്കുകൾ നിറഞ്ഞ ഉയർന്ന മലമുകളിലേക്കുള്ള സാഹസികയാത്ര തുടങ്ങിയ വിനോദങ്ങളിൽ പങ്കെടുത്തുകൊണ്ട് സമയം ചിലവഴിച്ചു.

ഭാവിയിൽ ഉചിതമായ അവസരങ്ങളിൽ ഇനിയും ഉല്ലാസയാത്രകൾ സംഘടിപ്പിക്കണമെന്ന് യാത്രയിൽ പങ്കെടുത്തവർ സംഘാടകരോട് ആവശ്യപ്പെടുകയും അതനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കുമെന്നവർ ഉറപ്പുനൽകുകയും ചെയ്തു. ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ, ജോൺ പാട്ടപൊതിയിൽ, സാബു നടുവീട്ടിൽ എന്നിവർ 'വിസ്കോദർശൻ'വിനോദ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.