ഏകദിന സഹവാസ ക്യാമ്പ് നടത്തി

കടുത്തുരുത്തി : കടുത്തുരുത്തി വലിയപള്ളി ഇടവകയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പാഴുതുരുത്ത് മരിയ മലയില്‍ ഏകദിന സഹവാസ ക്യാമ്പ് നടത്തി. ഒക്ടോബര്‍ 2-ാം തീയതി രാവിലെ 10 ന് ബഹു. ബ്രസണ്‍ ഒഴുങങ്ങാലില്‍ അച്ചന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ക്യാമ്പിന് തുടക്കമായി. തുടര്‍ന്ന് ഫൊറോന വികാരി ഫാ. അബ്രഹാം പറമ്പേട്ട് എല്ലാവരേയും സ്വാഗതം ചെയ്തു. ബഹു. ജേക്കബ് മുള്ളുര്‍ അച്ചന്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് ക്ലാസ് നയിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വിശദമായ ചര്‍ച്ചയിലൂടെ കടുത്തുരുത്തി ഇടവകയില്‍ വിവിധ തലങ്ങളില്‍ അടുത്ത മൂന്നുവര്‍ഷം നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ കരട് തയ്യാറാക്കി. കൂടാരയോഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ശ്രീ. സാബു മുണ്ടകപ്പറമ്പില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വൈകുന്നേരം 4 ന് ബഹു. സജി മേക്കാട്ടേല്‍ അച്ചന്‍ നയിച്ച ആരാധനയോടെ ക്യാമ്പ് സമാപിച്ചു. ഫാ. അബ്രഹാം പാമ്പേട്ട്, ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ഫാ. സജി കേക്കാട്ട്, കൈക്കാരന്മാരായ ശ്രീ. കുര്യന്‍ തേനാകര, ശ്രീ. ബെന്നി ഞാറവേലില്‍, ശ്രീ. ഫിലിപ്പ് ചാന്തുരുത്തില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജോസ് വെങ്ങാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 75 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

050401 02 03ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.