റെജി തോമസിന് സര്‍ഗ്ഗപ്രതിഭ പുരസ്ക്കാരം.

0-2കോട്ടയം: പൊന്‍കുന്നത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ദേവജ മാസികയുടെ  12-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുനടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ അദ്ധ്യാപന രംഗത്തെ മികവിനുള്ള സര്‍ഗ്ഗപ്രതിഭ പുരസ്ക്കാരം റെജി തോമസ്, കുന്നൂപ്പറമ്പില്‍ മാഞ്ഞൂരിന് ലോക പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി സമ്മാനിച്ചു. പ്രശംസാ പത്രം അഡ്വ. പി. സതീശ് ചന്ദ്രന്‍നായരും പൊന്നാട അല്‍ ഹഫീസ് അബ്ദുള്‍ അഹദ് ഹസാനയും 30.09.2018 കോട്ടയം സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍വച്ച് നടന്ന ചടങ്ങില്‍ റെജി തോമസിന് സമ്മാനിച്ചു. വിവിധ സാഹിത്യ മത്സരങ്ങളിലായി റെജി തോമസിനെ തേടിയെത്തുന്ന 58-ാമത് പുരസ്ക്കാരമാണിത്. ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം രാഷ്ട്രമീമാംസ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുവരുന്നു. ഭാര്യ കുറുപ്പന്തറ ചിറയില്‍ കുടുംബാംഗമായ ബിന്‍സി (നേഴ്സ്, മെറ്റേണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്). മക്കള്‍: തോംസണ്‍ റെജി, ആന്‍ മരിയ റെജി, ജോസ്വിന്‍ റെജി (വിദ്യാര്‍ത്ഥികള്‍- യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്കൂള്‍, കുവൈറ്റ്). റെജി തോമസ്, മാഞ്ഞൂര്‍ ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.