മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ മഹാമഹം 2018 ഒക്ടോബര്‍ 6ന്

മാഞ്ചസ്റ്റര്‍ : യു.കെ.യിലെ ആദ്യത്തെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതുമായ മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ മൂന്നാം വര്‍ഷവും ഇടവക മദ്ധ്യസ്ഥായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ ഒക്ടോബര്‍ 6 ന് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ശനിയാഴ്ച രാവിലെ 10 ന് പ്രസുദേന്തി വാഴ്ചയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഇടവകയില്‍ ആദ്യമായി നടത്തുന്ന തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

കേരളത്തിലെ പ്രകൃതി ദരന്തത്തില്‍ കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സാന്ത്വനമേകുവാന്‍വേണ്ടി, ബാഹ്യമായ എല്ലാ ആഘോഷങ്ങളും മാറ്റിവച്ചുകൊണ്ട് മിച്ചംവരുന്ന തുക നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസത്തിനായി വിനിയോഗിക്കുവാനാണ് ഇടവകയുടെ കൂട്ടായ തീരുമാനം, ആയതിനാല്‍ എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹകരണങ്ങള്‍ നല്‍കണം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

രാവിലെ 10 ന് പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്, ലദീഞ്ഞ്. 10.30 ന് ആഘോഷമായ തിരുനാള്‍ റാസ, ജപമാല പ്രദക്ഷിണം, പരി. കുര്‍ബാനയുടെ വാഴ്വ്, ഊട്ട് നേര്‍ച്ച എന്നിവ നടക്കും.

പരിശുദ്ധ അമ്മയുടെ ശക്തമായ മദ്ധ്യസ്ഥം വഴി നിരന്തരം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന് സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയിലേക്കും ഭക്തിനിര്‍ഭരമായ തിരുനാളിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. 

തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ (വികാരി ജനറാള്‍ & ചാപ്ലയിന്‍)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.