കാരുണ്യ ഹസ്തമേകി ലിവർപൂളിലെ ക്നാനായ മക്കൾ.

ലിവർപൂൾ: ജന്മനാട്ടിലെ പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിയ്ക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തമേകുന്നതിനു വേണ്ടി മാതൃസംഘടനയായ യു കെ കെ സി എ യുടെ ദുരിതാശ്വാസ നിധിയിലേക്ക് 2645 പൗണ്ട് കൈമാറി ലിവർപൂൾ യൂണിറ്റ് മാതൃകയായി. അതിവിപുലമായി നടത്തുവാനിരുന്ന ഓണാഘോഷം വേണ്ടന്നു വച്ച് ആഘോഷത്തിനു വേണ്ടി ഓരോ കുടുംബങ്ങളും മാറ്റിവച്ച തുക സമാഹരിച്ചാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.
ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോൺ വാരികാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിൽ യു കെ കെ സി എ ജനറൽ സെക്രട്ടറി സാജു പാണപറമ്പിൽ യൂണിറ്റ് ഭാരവാഹികളിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജോബി നാരകത്തിനാംകുന്നേൽ സ്വാഗതവും, ട്രഷറാർ ബിജു നമ്പാനത്തേൽ നന്ദിയും രേഖപ്പെടുത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.