ഖത്തർ പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ സെപ്റ്റംബർ മാസത്തിലെ യോഗം നടത്തി

ഖത്തർ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ക്നാനായ കത്തോലിക്കരുടെ പ്രാർത്ഥനാ കൂട്ടായ്മയായ സെന്റ് പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ 2018-20 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൂരജ് തോമസ് കരോട്ടുകുന്നേൽ (പ്രസിഡന്റ്), സജിമോൻ പീറ്റർ ഉരുളുപടിക്കൽ (വൈസ് പ്രസിഡന്റ്), അനില ജെയ്സൺ പാരിപ്പള്ളിൽ (സെക്രട്ടറി), സ്നേഹ ബിനു തോട്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഷിജു ജോർജ്ജ് കാട്ടിപ്ലാക്കിൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തിലെ യോഗം ചേർന്നു. ക്നാനായ കത്തോലിക്കരുടെ ആദ്ധ്യാത്മിക വളർച്ചയ്ക്കായി രൂപീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന പയസ് ടെൻത് വാർഡ് യൂണിറ്റ് എല്ലാ മാസങ്ങളിലും ആദ്യ ശനിയാഴ്ച ഓരോ ഫൊറോനയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കേരളത്തിൽ പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി പയസ് ടെൻത് അംഗങ്ങൾ എല്ലാവരും ചേർന്ന് രണ്ട് ലക്ഷം രൂപയോളം സമാഹരിച്ച് നേരിട്ട് എത്തിച്ചിരുന്നു. അതിനായി സഹകരിച്ച അംഗങ്ങൾക്ക് പ്രസിഡന്റ് സൂരജ് തോമസ് നന്ദി അറിയിച്ചു. സെന്റ് തോമസ് ദേവാലത്തിൽ കഴിഞ്ഞ നാലു വർഷങ്ങൾ സേവനം നടത്തിയ അസിസ്റ്റന്റ് വികാരി ഫാ. ജയ്സൺ പെരുമാടന് പയസ് ടെൻത് വാർഡ് യൂണിറ്റിന്റെ സ്നേഹോപകാരം കൈമാറുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. എന്റെ കവിതകൾ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ച പയസ് ടെൻത് അംഗം ജിജോയ് ജോർജ്ജിനെ ആദരിക്കുകയും ഒരു കോപ്പി ജെയ്സൻ അച്ചന് നൽകിക്കൊണ്ട് പുസ്തകത്തെ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏകദേശം 150 ഓളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കുട്ടികൾ സംഘഗാനം അവതരിപ്പിച്ചു. സെക്രട്ടറി അനില ജെയ്സൺ റിപ്പോർട്ട് വായിച്ചു. പ്രസിഡന്റ് സൂരജ് തോമസ് അദ്ധ്യക്ഷ പ്രസംഗവും, ഫാ. ജെയ്സൺ പെരുമാടൻ അനുഗ്രഹ പ്രഭാഷണവും, QKCA പ്രസിഡന്റ് ബിജു സ്റ്റീഫൻ, QKCA സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ എന്നിവർ ആശംസാ പ്രസംഗവും, ജിജോയ് ജോർജ്ജ് കൃതജ്ഞതാ പ്രസംഗവും നടത്തി. തുടർന്ന് സ്നേഹവിരുന്നോടെ യോഗം അവസാനിച്ചുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.