ഫാ ഷഞ്ചു കൊച്ചുപറമ്പിലിന് ഇംഗ്ലണ്ടിൽ ഉജ്ജ്വല സ്വീകരണം

ബെർമിംഗ്ഹാം: യു കെ ക്നാനായ സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ പൊൻതിരി വെളിച്ചമാകുവാൻ വേണ്ടി എത്തിച്ചേർന്ന  ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്  ബിർമിങ്ഹാം എയർപോർട്ടിൽ  ഉജ്ജ്വല സ്വീകരണം നൽകി  .സീറോ മലബാർ വികാരി ജനറാൾ ഫാ സജി മലയിൽപുത്തൻപുര ബിർമിംഗ്ഹാം .worcester എന്നീ യൂണിറ്റിലെ ഭാരവാഗികളും യു കെ കെ സി എയുടെ മുൻ ഭാരവാഹികളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് അച്ചന് എയർപോർട്ടിൽ  നൽകിയത് . ഇനി യു കെ ക്നാനായ മിഷന്റെ കീഴിലുള്ള   ബെർമിംഗ്ഹാം ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ ഷഞ്ചു കൊച്ചുപറമ്പിലിന് . കല്ലറ പുത്തൻ പള്ളി ഇടവകാംഗമാണ് ഫാ ഷഞ്ചു കൊച്ചുപറമ്പിൽ. അച്ചന് മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും  ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും നേരുകയാണ്
Unknown-4 Unknown-5

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.