വിവേകാനന്ദ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി

റെജി തോമസ്,കൂന്നൂപ്പറമ്പില്‍

  ആമുഖം

വിവേകാനന്ദ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി എന്താണെന്നുള്ളത് ആ തലക്കെട്ടില്‍ തന്നെ  അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് എന്‍റെ വിനീതമായിട്ടുള്ള അഭിപ്രായം.  കാരണം, കാന്തികാപരീക്ഷണങ്ങളുടേതായിട്ടുള്ള ഈ ക്ലോണിംഗ് യുഗത്തില്‍, മറ്റെന്തു ദര്‍ശനങ്ങളേക്കാളും, കാലിക പ്രസക്തമായിട്ടുള്ളത്, ഇന്ന് വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് തന്നെയാണുള്ളത്, ഇന്ന് അവിതര്‍ക്കിതമായിട്ടുള്ള ഒരു കാര്യവും, അതോടൊപ്പം തന്നെ മറ്റൊരു അപ്രിയസത്യവും കൂടിതന്നെ. അതുകൊണ്ട് ആമുഖമായിട്ട് എനിക്കിവിടെ സൂചിപ്പിക്കുവാനുള്ളത്, ഒരേയൊരു കാര്യം മാത്രം ഇന്നേയ്ക്ക്, ഏകദേശം, ഒന്നരനൂറ്റാണ്ട് മുന്‍പ് അന്ന് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ അസ്പൃശ്യതകള്‍ കണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.കേരളം ഒരു ഭ്രാന്താലയം എന്ന്. ഏകദേശം ഒന്നര നൂറ്റാണ്ട് മുന്‍പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്, ഇന്നും, തെല്ലും പതിരുമില്ലാത്ത, അണുവിടവ്യത്യാസമില്ലാതെ തന്നെനിലകൊള്ളുന്നു എന്നത് തന്നെയാണ് വിവേകാനന്ദ ദര്‍ശനങ്ങളുടെ ഏറ്റവും കാലിക പ്രസക്തമായിട്ട് എനിക്ക് തോന്നുന്നത്.  അതിന് ശേഷ  ഒന്നര നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍  കേരളം ഏറ്റവും കൂടുതല്‍ ആദരിയ്ക്കുന്ന സ്വാതന്ത്യ സമരസേനാനിയായിട്ടുള്ള സര്‍വ്വ ശ്രീ. കെ.ഇ. മാമ്മനും അഭിപ്രായപ്പെട്ടു, കേരളം ഒരു ഭ്രാന്താലയം എന്ന്, എന്തിനേറെ അടുത്തയിടെ മുന്‍ മന്ത്രി ശ്രീ. കെ.സി. ജോസഫും ഇങ്ങനെ തന്നെ ആവര്‍ത്തിച്ചു, കേരളം ഒരു ഭ്രാന്താലയം എന്ന്. ഏകദേശം ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും, വിവേകാനന്ദസ്വാമികളുടെ ദര്‍ശനങ്ങള്‍, അടിക്കടി, ഇവിടെ കേരളത്തില്‍, ഭാരതത്തില്‍ അല്ലാ,  ലോകത്ത്തന്നെയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതു തന്നെയെന്നുള്ളതും മറ്റൊരു അപ്രിയസത്യം.ഉള്ളടക്കം

        വിവേകാനന്ദ സ്വാമികളുടെ ദര്‍ശനങ്ങള്‍ എന്നുള്ളത് തികച്ചുമൊരു പാരാവാരം തന്നെ.  അതിന്‍റെ കാലിക പ്രസക്തി, വിമര്‍ശിക്കുവാനുള്ള എന്‍റെ എളിയ ശ്രമമെന്നുള്ളത്, കടലിലെ വെള്ളം കേവലമൊരു ചിരട്ടകൊണ്ട് കോരി മറ്റിവയ്ക്കുവാന്‍ ശ്രമിക്കുന്നൊരു ബാലന്‍റെ വൃഥാവിലുള്ള ശ്രമമായിട്ട് വേണം കാണുവാനും, കരുതുവാനും.  പക്ഷേ വിവേകാന്‍റെ  ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെന്താണെന്നുള്ളത്, വാക്കുകള്‍ക്കും, വര്‍ണ്ണനകള്‍ക്കും ഒക്കെ അതീതമാവും.എന്നെ ഏറ്റവും കുടുതല്‍ ആകര്‍ഷിച്ച സ്വാമിയുടെ ഒരു ദര്‍ശനം ഞാന്‍ താഴെ ഉത്തരിക്കട്ടെ.നിങ്ങള്‍ നിങ്ങളുടെ  സഹജീവികളെ സ്നേഹിക്കുന്നുണ്ടോ?  നിങ്ങള്‍ ഈശ്വരനെതേടി എവിടേയ്ക്ക് പോകുന്നു?  ദീനരും, ദരിദ്രരും, വ്യഥിതരും, ക്ഷീണിതരുമായ ഈ മനുഷ്യര്‍ ഈശ്വരരല്ലേ, ആദ്യം എന്തുകൊണ്ടവരെ പൂജിച്ച് കൂടാ ?    നിങ്ങളെന്തിന് ഗംഗാതീരത്ത് ചെന്ന് കിണര്‍ കുഴിക്കാന്‍ നോക്കുന്നു?  സ്നേഹത്തിന്‍റെ സര്‍വ്വാതിശയിയായ ശക്തിയില്‍ വിശ്വസിക്കുക. കാല്‍കാശിന് വിലയില്ലാത്ത ഈ പ്രശസ്തിയുടെ പുളപുളപ്പ് ആര്‍ക്ക് വേണം.  നിങ്ങള്‍ക്ക് സ്നേഹമുണ്ടോ?  എന്നാല്‍ നിങ്ങള്‍ സര്‍വ്വശക്തനാണ്.  നിങ്ങള്‍ നൂറുശതമാനവും, നിസ്വാര്‍ത്ഥനാകുന്നു.  എങ്കില്‍ നിങ്ങള്‍ അനിഷേദ്ധ്യനാണ്.  സ്വഭാവശുദ്ധിയാണ് എവിടെയും വിലയുറ്റ വസ്തു.  അസയയും, അഹങ്കാരവും ത്യജിച്ച്, യോജിച്ച് നിന്ന് അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പഠിയ്ക്കണം. അതാണ് ഇന്ന് നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയ ആവശ്യം.  ക്ഷമ വേണം. മരണ പര്യന്തം കൂറുള്ളവരായിരിക്കണം. തമ്മില്‍ തല്ലുന്നത്, പണമിടപാടുകളില്‍ അങ്ങേയറ്റം സംശുദ്ധി ദീക്ഷിക്കണം.  എന്നോളം നിങ്ങള്‍ക്ക്  ശ്രദ്ധയും സത്യദീക്ഷയും, ഈശ്വര പ്രേമവുമുണ്ടോ, അന്നോളം എല്ലാം നിങ്ങള്‍ വിജയിക്കും.   നിങ്ങളുടെ ഇടയില്‍ എന്നോളം അനൈക്യത്തിന്‍റെ ഭാവങ്ങള്‍ ഇല്ലാതിരിക്കുന്നുവോ, അന്നോളം എല്ലാം ഐശ്വര്യത്തിലേയ്ക്ക് തന്നെ കുതിയ്ക്കും. വളരെ പ്രയോജനം ചെയ്യുമെന്ന് തിര്‍ച്ചയുണ്ടെങ്കില്‍ നിങ്ങളുടെ ഉള്ള് തുറക്കുക.  ഏറ്റവും വലിയ ശത്രുവിനോട് പോലും ഏറ്റവും ഹൃദയംഗമമായ ഭാഷിയിലേ  സംസാരിക്കാവൂ.

    വിവേകാനന്ദ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി മുഴുവന്‍ മേല്‍ പറഞ്ഞ ഒരു ദര്‍ശനത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് കാണാവുന്നതാണ്.  നൂറ്റാണ്ടിനപ്പുറം സ്വാമി വിവേകാനന്ദന്‍ ദര്‍ശിച്ചു, സ്വാര്‍ത്ഥതയും, അനൈക്യവും ആണ് ആധുനിക ലോകത്തിന്‍റെ ശാപങ്ങളെന്ന്. ഈശ്വരനെ തേടി നാം, ആള്‍ദൈവങ്ങളുടെ അടുത്തേയ്ക്ക്  പരക്കം പായുമ്പോള്‍, ചുറ്റുമുള്ള സാധാരണക്കാരില്‍ നാം ഈശ്വരനെ തമസ്കരിക്കുന്നു.  അതുകൊണ്ട്തന്നെ പുതിയ മന്ദിരങ്ങളുടെ എണ്ണവും,  വൃദ്ധരായിട്ടുള്ള മാതാപിതാക്കളെ വഴിയോരങ്ങളിലും, ആതുരാലയങ്ങളിലും ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണവും അടിക്കടി കൂടി വരുന്നു.  സ്നേഹമില്ലാത്തുകൊണ്ട് അവിടെയൊക്കെ സ്വാര്‍ത്ഥത പെരുകുന്നു.  എല്ലാവരും, പണത്തിന്‍റെയും പ്രശസ്തിയുടെയും പിന്നാലേയും പരക്കം പായുന്നു.  സ്വഭാവശുദ്ധിയാണ് ഏറ്റവും വിലയുറ്റ വസ്തുവെന്ന്  വിവേകാനന്ദന്‍ പറയുന്നുവെങ്കിലും, ഇന്ന് എവിടെയാണ് സ്വഭാവശുദ്ധി കാണുവാന്‍ കഴിയുക എന്നതും മറ്റൊരു മില്യണ്‍ ഡോളര്‍ ചോദ്യം ???  പണമിടപാടുകളില്‍ ഒട്ടുംതന്നെ സംശുദ്ധിയോ, സുതാര്യതയോ സൂക്ഷിക്കാത്തതുകൊണ്ട് അതിന് വേണ്ടിയുള്ള തീവെട്ടിക്കൊള്ളകളും, കൊലപാതകങ്ങളും നാള്‍ക്ക്നാള്‍ വര്‍ദ്ധിച്ച് വരികയും ചെയ്യുന്നു.വീണ്ടും വിവേകാനന്ദന്‍ പറയുന്നു, ശാന്തവും നിശബ്ദവും സ്ഥിരവുമായ പ്രവൃത്തിയാണ് ആവശ്യം.  പത്രപ്രകീര്‍ത്തനങ്ങളും, പേരെടുക്കലുകളുമല്ലല്ലോ.പക്ഷേ ഈ ഉത്തരാധുനികതയുടെ യുഗത്തില്‍ ജീവിയ്ക്കുവാന്‍ വിധിയ്ക്കപ്പെട്ടിരിക്കുന്ന ഈ അത്യന്താധുനിക പോസ്റ്റ് മോഡേണ്‍ മനുഷ്യന്‍ ജീവിക്കുന്നത് തന്നെ ജവീീഴേലിശര (ഫോട്ടോയ്ക്ക് മാത്രമായിട്ട് ജനിച്ച എന്ന ആലങ്കാരിക ഭാഷ്യം !!സ്വാമികള്‍ ഇങ്ങനെകൂടി അഭിപ്രായപ്പെടുന്നു.മനുഷ്യന്‍റെ ദിവ്യ പ്രകൃതത്തെ ജ്വലിപ്പിക്കുന്ന ഏതൊരു കര്‍മ്മവും ഉത്തമം.  അതിനെ മുരടിപ്പിക്കുന്ന ഏതൊരു കര്‍മ്മവും അധര്‍മ്മം.ڈ

അധര്‍മ്മങ്ങള്‍ അടിക്കടി ഈ ഭൂമിയില്‍ പെരുകുന്നു.  അതിന് നാം കലികാലത്തെ പഴിച്ചിട്ട് യാതൊരു വിധത്തിലുള്ള പ്രയോജനങ്ങളുമില്ല.ڈ

വിവേകാനന്ദ മഹാത്മജി വളരെ പ്രസക്തമായിട്ടുള്ള ഒരു ഋരീുശെൃശൗമേഹ മെേലോലിേ കൂടി ഇവിടെ നടത്തുന്നു.

മണ്ണിലും, മരത്തിലും, മനുഷ്യനിലും  സകല ജീവനിലും ഈശ്വരന്‍ മാത്രം  ചരാചര സേവനത്തിലൂടെ നാം സേവിക്കുന്നത് സര്‍വ്വേശ്വരനെത്തന്നെ. വിവേകാനന്ദസ്വാമികള്‍ പറഞ്ഞതുതന്നെയാണ്, പുണ്യമാനസ്സനായിരുന്നു, വിശു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടത്.  അദ്ദേഹം എപ്പോഴും ഇങ്ങനെ പറയുമായിരുന്നു.മാനവരാശി ഇന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് ഒരു തരം മരണസംസ്കാരത്തിലൂടെയാണത്രേ (ഉലമവേ രൗഹൗൃലേ).  ഇവിടെ യാതൊരു വിലയുമില്ലാത്തത് ജീവനുള്ള വസ്തുക്കള്‍ക്കും, പക്ഷേ ഒത്തിരി വില കല്‍പ്പിക്കപ്പെടുന്നത് ജീവനില്ലാത്ത വസ്തുക്കള്‍ക്കും.  ഇത് ശരിയ്ക്കും നൂറ് ശതമാനവും, അടിവരയിടുന്ന രീതിയിലേക്കാണ് ആധുനിക ലോകത്തിന്‍റെ പോക്ക്.   

        ഇന്നിവിടെ ഏറ്റവും കൂടുതല്‍ വില കല്‍പ്പിക്കപ്പെടുന്നത് ജീവനില്ലാത്ത വസ്തുക്കളായിട്ടുള്ള പൊന്നിനും, വീടിനും, മണ്ണിനുമൊക്കെതന്നെ.  ഒട്ടും വില കല്‍പ്പിക്കപ്പെടാത്തത് മനുഷ്യനും, പ്രത്യേകിച്ചും പ്രായമായിട്ടുള്ള മനുഷ്യര്‍ക്ക്.  അതുകൊണ്ട് തന്നെയാണല്ലോ, ലോകത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം നിഷ്കളങ്കരായിട്ടുള്ള ഗര്‍ഭസ്ഥശിശുക്കളെ അവരവരുടെ അമ്മമാര്‍ ഗര്‍ഭാശയത്തില്‍വെച്ച് കൊല്ലുമ്പോഴും, 20000 കുഞ്ഞുങ്ങള്‍ ലോകത്ത് ദിനംപ്രതി  പട്ടിണികൊണ്ട് മരിച്ച് വീഴുമ്പോഴും ആഫ്രിക്കയിലെ പട്ടിണി മരണങ്ങള്‍ വാര്‍ത്തയാകാത്തപ്പോഴും ആരും ഒന്നും തന്നെ പ്രതികരിക്കാത്തത്.  ഇതിനോട് കൂടെ ചേര്‍ത്ത് വായിക്കണം സിറിയയിലെ ജനങ്ങളുടെ നിലവിളികളും സൗദി അറേബ്യയിലും, കുവൈറ്റിലും വിസാ പ്രശ്നത്തിന്‍റെ പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുമൊക്കെതന്നെ.ഉപസംഹാരം.വിവേകാനന്ദസ്വാമികളുടെ ദര്‍ശനത്തിലൂടെ മുഴുവന്‍ കടന്ന് പോയ, ജډംകൊണ്ട് ഒരു ക്രിസ്ത്യാനിയായിട്ടുള്ള ഈ എളിയവന്     ഒരു കാര്യം മാത്രമേ പറയുവാന്‍ കഴിയുകയുള്ളൂ.ഞാന്‍ തന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഒരു ക്രിസ്തുശിഷ്യനാണ് വിവേകാനന്ദസ്വാമികള്‍. മറ്റൊരു ഭാഷയില്‍ പറയുകയാണെങ്കില്‍ആ മനുഷ്യനില്‍ ഞാനൊരു ദൈവത്തെക്കണ്ടു.വിവേകാനന്ദദര്‍ശനങ്ങള്‍ എന്നുള്ളത് ഒരു കല്‍പ്പവൃക്ഷത്തിന് സമാനം. അതിന്‍റെ ഓരോ ഭാഗവും, നമുക്ക് ഉപകാരപ്പെടുന്നതാണ്.  ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍.  അതിന്‍ നിന്നും ഒന്നും നമുക്ക് കളയുവാനോ, ഒളിക്കുവാനോ ഇല്ല എന്നുള്ളതും മറ്റൊരു അപ്രിയ സത്യം.വിവേകാനന്ദസ്വാമികളുടെ മുഴുവന്‍ ദര്‍ശനങ്ങളിലൂടെയും കഴിഞ്ഞ ഒരു മാസമായിട്ട് കടന്ന് പോയപ്പോള്‍ എനിയ്ക്കും, ഒരു തരം കുറ്റബോധം തോന്നി, കാരണം ഞാന്‍ ഈ മഹാനായ യുഗപുരുഷനെ മനസ്സിലാക്കുന്നതില്‍ ഒത്തിരി വൈകിയല്ലോ എന്ന്.  അതിന് ഞാന്‍ തന്നെ ഒരു പരിഹാരമാര്‍ഗ്ഗവും  ബഹുമാനപ്പെട്ട അധികാരികളുടെ മുമ്പില്‍ ഇന്നത്തേതില്‍ സമര്‍പ്പിക്കട്ടെ.ദൈവദശകത്തെപ്പോലെ (ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങള്‍)   എന്തുകൊണ്ട് വിവേകാനന്ദ ദര്‍ശനങ്ങളേകൂടി കേരളത്തിന്‍റെ, അല്ലാ, ഭാരതത്തിന്‍റെ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടാ.  അതുമല്ലെങ്കില്‍ 11, 12 ക്ലാസ്സുകളിലെ മോറല്‍ സയന്‍സില്‍ വിവേകാനന്ദ സ്വാമികളുടെ ദര്‍ശനങ്ങളും ഉള്‍പ്പെടുത്താവുന്നതാണല്ലോ.

 

             

                             ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.