കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായ ഹസ്തമാകുവാൻ UKKCA യുടെ അഭ്യർത്ഥന

പ്രിയമുള്ളവരേ,ഈ അടുത്തകാലത്തായി നമ്മുടെ കേരളത്തിൽ വന്നുപെട്ട കാലവർഷവും പേമാരിയും കേരളത്തിൽ ആകമാനം നാശംവിതച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾക്ക് ഏവർക്കും അറിവുള്ളതാണല്ലോ. ഈ അടിയന്തിര സാഹചര്യം നേരിടുന്നതിന്, കേരളം ലോകം മുഴുവനും യാചിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിന്റെ മണ്ണിൽ പിറന്നു വീണ നമ്മുക്ക് എങ്ങനെ മാറി നിൽക്കാൻ സാധിക്കും. നമ്മുടെ നിരവധി കുടുമ്പങ്ങൾ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും യാതനകൾ അനുഭവിക്കുമ്പോൾ  യുകെയിൽ സമൃദ്ധിയിൽ കഴിയുന്ന നമ്മുക്കും ഒരു ഉത്തരവാദിത്വം ഉണ്ട്, ഇവർക്ക് ഒരു കൈ സഹായം. യുദ്ധ സമാനമായ ഈ അടിയന്തിര സാഹചര്യം നേരിടുന്നതിന് അഭിവന്ദ്യ  മാർ മാത്യു  മൂലക്കാട്ട് പിതാവ്  കോട്ടയം രൂപതയുടെ മുഴുവൻ ഇടവക പള്ളികളോടും ലോകം മുഴുവനുമുള്ള പ്രവാസി സംഘടനകളോടും KSS പോലുള്ള സന്നദ്ധ സംഘടനകളോടും അഭ്യർത്ഥിക്കുകയാണ്. സർവ്വതും നഷ്ടപെട്ട നമ്മുടെ കുടുമ്പങ്ങൾക്കു ഒരു ആശ്വാസം .   ലോകം മുഴുവൻ സഹായ ഹസ്തങ്ങളുമായി നമ്മുടെ കേരളത്തിനോടൊപ്പം നിൽക്കുമ്പോൾ UKKCA എന്ന നമ്മുടെ സംഘടനക്കും അവരോടൊപ്പം അണി ചേരാം. 

യൂകെയിലുള്ള ഓരോ കുടുംബാംഗങ്ങളോടും വളരെ വിനീതമായി ഞാൻ അഭ്യർത്ഥിക്കുകയാണ്, നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ അത് എത്ര ചെറുതാണെങ്കിലും UKKCA സമാഹരിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു ഈ മഹത്തായ യജ്ഞത്തിൽ സഹകരിക്കുവാൻ. നിങ്ങളുടെ സംഭാവന അയക്കേണ്ടതു Ref : FlOOD RELIEF UKKCA , A/c No – 01608932 , Sort code 402430 എന്ന അക്കൗണ്ടിലേക്കാണ്.അടിയന്തിര സാഹചര്യം കണക്കിലെടുത്തു കാലതാമസം വരാതെ നിങ്ങളുടെ സഹായം ഈ അക്കൗണ്ടിലേക്കു അയക്കുമല്ലോ.ഒത്തിരി സ്നേഹത്തോടെ,തോമസ് ജോസഫ് തൊണ്ണമാവുങ്കൽ,UKKCA പ്രസിഡന്റ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.