ക്നാനായ ക്രിസ്ത്യാനികളുടെ കഥ പറയുന്ന വില്ലാർവട്ടം രാജകുമാരി എന്ന ബിഗ് ബഡ്ജറ്റ് ചിത്രം .

ഇന്ത്യയിലെ ഏക സുറിയാനി ക്രിസ്ത്യാനികളുടെ രാജവംശമായ വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജകുമാരിയായ വില്ലാർവട്ടം രാജകുമാരിയുടെ തൻറെ ജനത്തെ പരിരക്ഷിക്കുവാനും ,തൻറെ സാമ്രാജ്യത്തെ രക്ഷിക്കുവാനുള്ള പടയോട്ടത്തിന് കഥയാണ് വില്ലാർവട്ടം രാജകുമാരി എന്ന ബിഗ് ബഡ്ജറ്റ് ചിത്രം .

ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിൽ തൻറെ വിഷ്വൽ മാജിക് കൊണ്ട് സ്വന്തം കഴിവ് തെളിയിച്ച ബിജു ധനപാലൻ ആണ്. കൂടാതെ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ മാരും ക്യാമറാമാനും ടെക്നീഷ്യന്മാരും ഈ ചിത്രത്തിൽ പങ്കാളികളാകുന്നു. സാന്ദ്ര ജോസഫിൻറെ ഉടമസ്ഥതയിലുള്ള റൂബി ഫിലിംസ് നിർമ്മാണ ചുമതല വഹിക്കുന്ന ഈ ചിത്രത്തിൽ ജയന്ത് മാമ്മൻ ആണ് പ്രധാന പ്രൊഡക്ഷൻ കൈകാര്യം ചെയ്യുന്നത്. ടോംസ് കിഴക്കേകാട്ടിലും കമാൻഡർ ഏലിയാസ് തോട്ടത്തിലും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൻറെ കഥയും തിരക്കഥയും എഴുതിയത് ചരിത്രകാരനും സാഹിത്യകാരനുമായ കമാൻഡർ T.O ഏലിയാസ് തന്നെ ആണ്. ബാഹുബലി പത്മാവതി തുടങ്ങിയ ബിഗ് ബഡ്ജറ്റ് വിഷ്യൽ മാജിക് ചിത്രങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രത്തിൻറെ പ്രാരംഭ ചർച്ചകൾ നടന്നുവരുന്നു. കാനായി തൊമ്മൻ നേതൃത്വത്തിൽ ad345 കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായ ക്രിസ്ത്യാനികളുടെ കഥ പറയുന്ന 30 കോടി മുതൽമുടക്കുള്ള ഈ ചിത്രം മെസപ്പെട്ടോമിയ ,കൊടുങ്ങല്ലൂർ ,ഉദയംപേരൂർ ,കടുത്തുരുത്തി എന്നിവിടങ്ങളിലായി ആണ് ചിത്രീകരിക്കാൻ പ്ലാൻ ചെയ്യുന്നത്.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.