മാർ തോമസ് തറയിൽ അനുസ്മരണ സമ്മേളനവും അതിരൂപത ക്വിസ്സ് മത്സരവും കൈപ്പുഴയിൽ

കൈപ്പുഴ: പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പള്ളിയുടെ ശതാബ്ദിയുടെ ഭാഗമായി കെ.സി.സി. യുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും അതിരൂപത ക്വിസ്സ് മത്സരവും ഞായറാഴ്ച 2 മണി മുതൽ കൈപ്പുഴ പാലത്തരുത്ത്  മാർ തോമസ് തറയിൽ കൾച്ചറൾ സെന്ററിൽ  നടക്കും.കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം അതിരൂപത പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. മാത്യു കുഴിപ്പള്ളിൽ, ഷെവ. അഡ്വ.ജോയി ജോസഫ് കൊടിയന്തറ ,ഫാ.ബിജോ കൊച്ചാദം പള്ളി ,സാബു മുണ്ടു കപ്പറമ്പിൽ ,ഫാ.ഫിലിപ്പ് തൊടുകയിൽഫാ. ജയിംസ് ചെരുവിൽ ,ഡോ.ലൂക്കോസ് പുത്തൻപുരയ്ക്കൽ  ,ജയിംസ് മലയിൽ ,ജിജോ വാലയിൽ ,ജോയി തൊടുകയിൽ ,സിനു പൗവ്വത്തേൽ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി ഫാ.സാബു മാലിത്തുരുത്തേൽ ദിവ്യബലി അർപ്പിക്കും. സമ്മേളനത്തിൽ ഇടവക അംഗങ്ങളായിരുന്ന മാർ തോമസ് തറയിൽ ,ഷെവലിയർ ജേക്കബ് തറയിൽ ,പാലത്തുരുത്ത്  തോമാ, തറയിൽ പഴയ പുരയിൽ ഉതുപ്പ് ,ജയിംസ് തറയിൽ Ex. MLA എന്നിവരെ പ്രത്യേകം  അനുസ്മരിക്കും

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.