ഓർമ്മകൾ C/0 ദുരന്തം – ചെറുകഥ

 മാവേൽ എറിഞ്ഞും പാടത്തു കളിച്ചും നടക്കണ സമയത്തു ഒരു മോഹം !!! ,      എങ്ങനെ എങ്കിലും ഹൈസ്കൂൾ എത്തണം സൈക്കിൾ വാങ്ങിപ്പിക്കണം.ഇങ്ങനെ പറങ്ങാണ്ടി പറിച്ചു നടന്നാൽ ഒന്നും സന്തോഷമില്ല ..  സൈക്കിൾ ചവുട്ടി നടു ഒടിഞ്ഞു ഹൈസ്കൂൾ പോണ കാലത്തു ഒരു മോഹം !!!       ബസിൽ തൂങ്ങി ഹീറോയിസം ,    കാണിച്ചു +2 പോണം …ലസാഗു ഇൽ നിന്നും ദ്വിമാന സമ വാക്യത്തിലേക് എത്തുന്നതു ഒന്നുമല്ല സന്തോഷം ..   ബസിനു പിറകെ ഓടി,എടുത്ത പൊങ്ങാത്ത ബാഗും ആയി നടന്ന കാലത്തു ഒരു മോഹം !!!    കോളേജിൽ പഠിക്കണം ബൈക്ക് വാങ്ങണം .   ദൂരദർശനിൽ ഞാറാഴ്ച കണ്ട സിനിമകളിലെ കലാലയ സീനുകൾ ഓരോന്ന് ആയി സിനിമ പോലേ മനസിൽ !!!      ഇച്ചിരി രാഷ്ട്രീയം,ഇച്ചിരി ഹീറോയിസം ,പിന്നെ ഇടയ്ക് ഒരു ബ്ലഡ് ഡോനെഷൻ ! ഇത്രേം മതി ഇങ്ങോട്ടു വന്നു പ്രേമിക്കാൻ സുന്ദരികൾ എത്ര എണ്ണം !!!     

ഇച്ചിരി പരുത്തി പിണ്ണാക്ക് ഇച്ചിരി പുല്ല് …പാല് ശറ പറാ ഒഴുകും എന്ന് ശങ്കരാടി ഏതോ സിനിമയിൽ പറഞ്ഞ പോലേ !!!     ഹീറോയിസം കാണിക്കാൻ രാഷ്ട്രീയത്തിൽ ചേർന്ന് ഇടി കുറെ കിട്ടിയ അല്ലാതെ പ്രേമിക്കാൻ ആരും വന്നു കണ്ടില്ല …      0-ve ബ്ലഡ് ആയ കൊണ്ട് 3 മാസം തികയാണെന്നു മുൻപേ കൊണ്ട് പോകാൻ ആളു മാത്രം വരും .        എങ്കിലും പ്രതീക്ഷ കൈ വെടിയാതെ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് വാതുക്ക നോക്കും   അപ്പന് ബ്ലഡ് കൊടുത്ത ധീര യോദ്ധാവിനെ കാത്തു ഏതേലും സുന്ദരി ഇടനാഴിയിൽ നിൽപ്പുണ്ടോ എന്ന് !

3 കൊല്ലം കൊണ്ട് സപ്പ്ളി എണ്ണത്തിൽ നല്ല പുരോഗതി വന്ന അല്ലാതെ പ്രേമിക്കാൻ ആരേം കിട്ടി ഇല്ല ..        ആകെ ഉള്ളത് 30 rs പെട്രോൾ അടിച്ചാൽ വീട്ടിൽ എത്തിക്കണ ഒരു ബൈക്ക് ഉം (അന്ന് മോദി ഇല്ലാത്ത കാലം പെട്രോൾ ഒകെ 54/ ലിറ്റർ )ദുരന്തം കൂട്ടുകാരും 

പ്രേമിക്കാൻ പെണ്ണ് വേണ്ട നിഴൽ പോലേ കൂടെ നടക്കാൻ ചങ്കുകൾ ഉണ്ടായാൽ മതി എന്ന് തിരിച്ചു അറിഞ്ഞ സമയം .  ആ നിഴലുകൾ പലതും കരി നിഴൽ വീഴ്ത്തി കൊണ്ട്പ്ലേസ്‌മെന്റും വാങ്ങി പോയി !       വീട്ടുകാരുടെ ആട്ടും നാട്ടുകാരുടെ ചോദ്യവും സഹിക്കാൻ വയ്യാതെ മാവോയിസ്റ് ആയാലോ എന്ന് ആലോചിച്ചു നടന്ന സമയം !!     കൂലി പണി എടുത്ത് കുടുംബം നോക്കുന്നവരാണ് എല്ലാരുടേം ഹീറോ എങ്കിൽ റേഷൻ വാങ്ങാൻ തന്ന പൈസ എടുത്ത് സിനിമക്കു പൊകുവേം വീട്ടിലെ റബ്ബർ ഷീറ്റ് വിറ്റു ചെറുത് അടിക്കുവേം ചെയുന്ന ഞങ്ങൾ തന്നെ ആരുന്നു ഞങ്ങടെ ഹീറോസ് . 

അച്ഛനെ പണിക്കു വിട്ടു ഫോണിൽ ചാർജ് ചെയ്യാൻ വരെ ഒരു ഉളുപ്പും ഇല്ലാതെ പൈസ വാങ്ങുന്ന ഏർപ്പാട് അവസാനിപ്പിക്കണം എന്ന് തീരുമാനം എടുത്ത സമയം !      മനസ്സിൽ മുഴുവൻ നാട് വിട്ടു പൈസ കാരൻ ആയി തിരിച്ചു വന്ന അഴകിയ രാവണൻ !!! 

കേരളത്തിന്റെ പുറത്തു മൈസൂർ പാലസ് കാണാൻ പോയതല്ലാതെ വേറെ എവിടെയുംപോകാത്തതിനാലും , മേലനങ്ങി പണി എടുത്താൽ തല കറങ്ങുന്നതിനാലും ആ ശ്രമം വേണ്ടാന്നു വെച്ചു !!      സപ്ലികൾ ഓരോന്നു ആയിട്ട് എഴുതി തീർത്തു സെയിൽസ് മാനേജർ ആയി നാട്ടിൽ ജോലിയും ആക്കി വീട്ടുകാരുടെ മുൻപിൽ നിവർന്നു നിന്ന സമയം …       ആദ്യ ശമ്പളം അമ്മയുടെ കൈയിലേക്ക് വെച്ച് നീട്ടുമ്പോൾ മനസിലേക് വന്നത് ഉണ്ണീ എന്ന് പറഞ്ഞു കെട്ടി പിടിക്കണ കവിയൂർ പൊന്നമ്മ ആണ് ..അവിടേം നമ്മുടെ ലൈഫിൽ ട്വിസ്റ്റ് !!!

ഈ നക്കാപ്പിച്ച പൈസക്ക് പണിതു നടന്നാൽ ഒരു വീടുണ്ടാക്കാനും പറ്റില്ല നിനക്ക് ഒരു തെണ്ടിയും പെണ്ണും തരില്ല !     ശരിയാണ്! നാട്ടിലെ വിദ്യാഭാസം ഉള്ള പിള്ളേർക്ക് പെണ്ണ് കിട്ടുന്നില്ല അപ്പളാ മാസം ടാർഗറ്റ് തികയ്ക്കാൻ നാട്ടുകാരുടെ മൊത്തം തെറി മാത്രം ബാങ്ക് ബാലൻസ് ഉള്ള എനിക്ക് !      ഒത്തിരി പ്രതീക്ഷകളോട് ആണു വിമാനം കയറിയത് .     സ്കൂളിൽ പഠിക്കുമ്പോ സ്കൂൾ കത്തുന്നതും ഞാൻ എല്ലാരേം രക്ഷിക്കുന്നതും മാത്രം സ്വപ്നം കണ്ട കൊണ്ട് ആകും fire and rescue വിഭാഗത്തിൽ ആണു ജോലി . തരക്കേടില്ലാത്ത ശമ്പളം. താമസം താമസിക്കാതെ ഞാനുംപ്രവാസി ജീവിതത്തിലേക് ഇഴുകി ചേർന്നു. 

ഒരു വശത്തു വീട് ,കാർ ,സുഖ സൗകര്യങ്ങൾ എത്തി ചേർന്ന് കൊണ്ടിരുന്നപ്പോൾ മറു വശത്തു സുഹൃത്തുക്കളും ബന്തുക്കളും whatsaap കോൺടാക്ട് മാത്രമായി മാറിയിരുന്നു !!! നാട്ടിലെ ഓർമ്മകൾ മൊബൈൽ വോൾപേപ്പറും .      വിലകൂടിയ കാറിൽ ലുലു മാളിൽ പോയി KFC കഴിക്കുമ്പോൾ നാട്ടിലെ ആ പഴയ സൈക്കിളിൽ ചങ്ങായി ഒത്തു ചായ കടയിൽ പോയി ഏത്തക്ക അപ്പം വാങ്ങി തിന്ന ആ നിമിഷങ്ങൾ ആരുന്നു ജീവിതത്തിലെ ഏറ്റവും തിരിച്ചു കിട്ടാത്ത മനോഹര നിമിഷങ്ങൾ എന്ന് ഞാൻ അപ്പോളേക് മനസിലാക്കിയിരുന്നു.    നൊസ്റ്റാൾജിയ മൂത്തു പഴയ നമ്പറും തപ്പി പിടിച്ചു കൂട്ടുകാരനെ വിളിച്ചപ്പോ അവൻ രണ്ടാമത്തെ കൊച്ചിന്റെ ചോറൂണിനു ഉപ്പേരി വിളമ്പുന്നു!    ഇതിന് ഇടയ്ക്കു ഇവന് രണ്ടാമതും കൊച്ചു ആയോ !!!    നാട്ടിലെ പല കാര്യങ്ങളു അറിയുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം ..

അപ്പോളേക്കും നാട്ടീന് പെങ്ങളുടെ മെസേജ ✉ആരേലും നാട്ടിൽ പോകുന്നു ഉണ്ടേ കൊച്ചിന് കുറച്ചു സ്നഗ്ഗി  വാങ്ങി കൊടുത്തു വിടാൻ ..     മൂട്ടിൽ പഞ്ഞി വെച്ച ഇപ്പൊ കത്തും അതാ അവസ്ഥാ ഇതിനു ഇടയ്ക് പെങ്ങളേം കെട്ടിച്ചു അവൾക്കു കൊച്ചു ആയി എന്നോട് കെട്ടാൻ മാത്രം ആരും പറയുന്നില്ല ..     മനസ്സിൽ അശരീരി പോലേ കഴിഞ്ഞ ആഴ്ച കണ്ട ബിഗ് ബി ബിലാലിക്ക ഡയലോഗ് ..       സാറേ ജോർജ് ഇതിങ്ങനെ ….    ഓ പറഞ്ഞ പോലെ ഇത് വരെ പേര്പറഞ്ഞില്ലാലോ ..        ജോർജ് ,       ജോർജ് ജോസഫ് 34 വയസ് !!!      ശെടാ! ഇനി ഒന്നും നോക്കാൻ ഇല്ല കെട്ടണം.      മാട്രിമോണി അപ്പൊ തന്നെ അക്കൗണ്ട് ഉണ്ടാക്കി .         ഫാമിലി വിസ ഉള്ള പയ്യൻ, ഇടേണ്ട താമസം വിവാഹ ആലോചനയുടെ ബഹളം ആണെന്ന് ഓർത്ത എനിക്ക് തെറ്റി  34 വയസ് !!!എന്തോ കുഴപ്പം ഉള്ളതുകൊണ്ട് ആയിരിക്കും ഇത് വരെ പെണ്ണ് കിട്ടാതെ ഇരുന്നത്! അടിപൊളി …..   ഇതെലാം ഓർത്തു വിഷമം വരുമ്പോ ഞാൻ കമ്പനിയിൽ ജോലി ചെയ്യണ പാകിസ്താനിയുടെ സൈക്കിൾ എടുത്ത് ബാല്യ കാല സ്മരണ അയവിറക്കാൻ രണ്ടു വട്ടം ചവിട്ടും !!!     ഇത് കണ്ട് ആളുകൾ പറയും ഇത്രയും മത സൗഹാർദ്ദ ഉള്ള , എളിമ ഉള്ള സാറിന് ആണോ പെണ്ണ് കിട്ടാൻ പാട്!.     തിരിഞ്ഞു നോക്കുമ്പോ ഞാൻ എവിടെ എത്തി ഇല്ലേലും എന്റെ കുടുംബം ഹാപ്പിയാണ് . അതിനു കാരണം ഞാനും ! ..    മതി അത് മതി …..   ഒന്ന് മനസിനെ ശാന്തം ആകാൻ നാളെ ഒരു യാത്ര പോകുവാ ..     നേരെ fb ഒരു സ്റ്റാറ്റസ് അങ്ങ് ഇട്ടു.  .     ഇത് പെണ്ണിന് പകരം ഇരുമ്പിനെസ്നേഹിച്ചവൻ ! .     കാലം അവനെ യാത്രികൻ എന്ന് വിളിച്ചു !!!.      എന്റെ വിധി എന്റെ തീരുമാനങ്ങൾ ആണു .        പോളിക്കു മച്ചാനെ എന്നാ കമെന്റുകൾ ഇടയിൽ ഒരു കമന്റ് !ചേട്ടൻ നാട്ടിൽ ഉണ്ടെങ്കിൽ ബ്ലഡ് ഡോണറ്റ് ചെയ്യാൻ മെഡിക്കൽ കോളേജ് വരെ ഒന്ന് വരുമോ?? .     ഇത്‌ കഥയുടെ ട്വിസ്റ്റ് ആരിക്കുമോ അവസാനം ആരിക്കുമോ? അറിയില്ല !.       എന്തായാലും ഇപ്പളും കോളേജ് സെർട്ടിഫിക്കറ്റിന്റെ ഇടയ്ക്കെവിടെയോ ആ ബ്ലഡ് ഡോണർ സർട്ടിഫിക്കറ്റ് എന്നെ കാത്തു കിടപ്പുണ്ടാകും,      എന്നെ നോക്കി പല്ലിളിച്ചു കൊണ്ട് !!!

ലിബിൻ ലൂക്കോസ്   കാഞ്ഞിരം നിൽക്കുന്നതിൽ                                                                                                                                                          

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.