റെജി തോമസിന് സര്‍ഗ്ഗഭൂമി കവിതാപുരസ്ക്കാരം

പാലക്കാട്: പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ഗ്ഗഭൂമി ബുക്സിന്‍റെ കവിതാ പുരസ്ക്കാരത്തിന് (സ്നേഹോപഹാരം) റെജി തോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ അര്‍ഹനായി. 14.07.2018 ശനിയാഴ്ച പാലക്കാട്  പബ്ലിക്  ലൈബ്രറിയില്‍വച്ച് നടന്ന ചടങ്ങില്‍  പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. മുണ്ടൂര്‍ സേതുമാധവനില്‍നിന്നും റെജി തോമസ് മെമന്‍റോ ഏറ്റുവാങ്ങി. സര്‍ഗ്ഗഭൂമി ബുക്സ് ചീഫ്  എഡിറ്റര്‍ കെ. എന്‍ സുരേഷ്കുമാര്‍, ഡോ. ബി. മുരളി, ഡോ. യു.എക്സ്. ജയപ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിജയിക്ക് 2500 രൂപായുടെ പുസ്തകങ്ങളാണ് സമ്മാനമായിട്ട് ലഭിച്ചത്. റെജിയെ തേടിയെത്തുന്ന 57-ാമത് പുരസ്ക്കാരമാണിത്. 
    കോട്ടയം ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം രാഷ്ട്രമീമാംസ അദ്ധ്യാപകനാണ്. മാഞ്ഞൂര്‍, ചാമക്കാല  സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. ഭാര്യ ബിന്‍സി കുറുപ്പന്തറ ചിറയില്‍ കുടുംബാംഗമാണ്. (നേഴ്സ്, മെറ്റേണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്). മക്കള്‍:     തോംസണ്‍, ആന്‍ മരിയ, ജോസ്മിന്‍. റെജി തോമസ് എഴുതിയ څകേഴുക പ്രിയ നാടേچ   څമഴ കാറ്റിനോട് പറഞ്ഞത്چ എന്നീ കവിതകളാണ് സമ്മാനാര്‍ഹങ്ങളായത്. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.