കാക്കനാട് മാത്യു അച്ചന്റെ മൃതസംസ്കാരം 13 ാം തിയ്യതി വെള്ളിയാഴ്ച 2.30ന്

പയ്യാവൂർ : ഇന്നലെ നിര്യാതനായ കാക്കനാട് ബഹുമാനപ്പെട്ട മാത്യു അച്ചന്റെ മൃതസംസ്കാരം 13 – ാം തിയ്യതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക് പയ്യാവൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തപ്പെടുന്നതായിരിക്കും. പന്ത്രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മൃതദേഹം കാരിത്താസ് മോർച്ചറിയിൽ നിന്നുമെടുത്ത് വിയാനി ഹോം ചാപ്പലിൽ പ്രദർശനത്തിന് വയ്ക്കുകയും. തുടർന്ന് രാത്രി 9 മണിയോടുകൂടി മൃതദേഹം പയ്യാവൂരിലേക്ക് കൊണ്ടുപോകും. പതിമൂന്നാം തീയതി രാവിലെ പത്തുമണിക്ക് ഭവനത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം മൃതദേഹം സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതയിരിക്കും. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.