കെ.എസ്.എസ്.എസ്  സ്വാശ്രയ നേതൃസംഗമം ഇന്ന്  സംഗമത്തിന്‍റെ ഉദ്ഘാടനം വനം-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ  നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ സ്വാശ്രയസംഘ ഭാരവാഹികളുടെ വാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നു. ഇന്ന്  ഉച്ചയ്ക്ക് 1 മുതല്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലാണ് സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തിന്‍റെ ഉദ്ഘാടനം  വനം-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലിത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുക്കും.  കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ബിനു, കെ.എസ്.എസ്.എസ് കൈപ്പുഴ മേഖല ഫെഡറേഷന്‍ പ്രസിഡന്‍റ് ലിസി ലൂക്കോസ് എന്നിവര്‍ പ്രസംഗിക്കും. സംഗമത്തോടനുബന്ധിച്ച് സെമിനാറും മാതൃകാ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കലും നടത്തപ്പെടും.  കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രൂപ്പുകളില്‍ നിന്നും 250തോളം ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുക്കും

ഫാ. സുനില്‍ പെരുമാനൂര്‍
സെക്രട്ടറിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.