സ്നേഹതീരം : രാജപുരം ഹോളി ഫാമിലി ഹൈ സ്കൂളിലെ 1985 ബാച്ച്കാരുടെ സംഗമം നടത്തി

സ്നേഹതീരം 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം രാജപുരം ഹോളി ഫാമിലി സ്കൂൾ ഓഡിറ്റോറിയത്തിൽ കൺവീനർ ശ്രീമതി തങ്കമ്മ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മാനേജർ ഫാദർ ഷാജി വടക്കേതോട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് Sr. ബെസ്സിമോൾ കുര്യാക്കോസ്, സെക്രട്ടറി ടോമി ചെട്ടിക്കത്തോട്ടത്തിൽ, പ്രോഗ്രാം കൺവീനർ സജി MA,എക്സി. മെമ്പർ മാത്യു ആടുകുഴിയിൽ, പൂർവ്വ അദ്ധ്യാപകരായ ചാക്കോ മാസ്റ്റർ, KT മാത്യു, ശ്രീധരൻ മാസ്റ്റർ, എൽസമ്മ ടീച്ചർ, മേരി ടീച്ചർ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ വെച്ച് പൂർവ അധ്യാപകരെ ആദരിക്കുകയും ഉണ്ടായി. തുടർന്ന് സ്കൂൾ വികസന ഫണ്ടിലേക്ക് സ്നേഹതീരം 1985 ബാച്ച്കാർ ഒരു ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തു. സിബി ചക്കാലക്കൽ, സാലു അയലാറ്റിൽ, പ്രഭാകരൻ KA, ടോമി ഫിലിപ് തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

PHOTO-2018-07-09-18-36-30 PHOTO-2018-07-09-18-36-30_1 PHOTO-2018-07-09-18-36-31 PHOTO-2018-07-09-18-36-31_1 PHOTO-2018-07-09-18-36-32 PHOTO-2018-07-09-18-36-32_1ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.