കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ.മാത്യു കാക്കനാട്ട് (88) നിര്യാതനായി

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ.മാത്യു കാക്കനാട്ട് (88) നിര്യാതനായി. പയ്യാവൂർ സെൻറ് സെബാസ്റ്റ്യൻ ഇടവക അംഗമായ മാത്യു അച്ചൻ 1958 ൽ പൗരോഹത്യം സ്വീകരിച്ചു. കൈപ്പുഴ പള്ളി അസി.വികാരിയായി അജപാലന ശുശ്രുഷ ആരംഭിച്ചു. മലബാർ റീജിയൻ എപ്പിസ്കോപ്പൽ വികാരിയായും സേവനം അനുഷ്ഠിച്ചട്ടുണ്ട്. മറ്റക്കര,തേറ്റമല,മാലക്കല്ല്,മടമ്പം,ചുങ്കം,നീണ്ടൂർ,പുന്നത്തറ,കുറുമുള്ളൂർ,പിറവം,പേരൂർ,എന്നിവിടങ്ങളിൽ വികാരിയായി ശുശ്രുഷ ചെയ്തട്ടുണ്ട്.സംസ്കാരം പിന്നീട്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.