പൈതൃകം 2018 KCCO യും BKCC യും സംയുക്ത മീറ്റിംഗ് നടത്തി.

ഷിജു തോമസ് ചെട്ടിയാത്ത്

പൈതൃകം 2018ന്റെ നാളിതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുവാനും, ഇനിയവശേഷിക്കുന്ന ചുരുങ്ങിയ ദിനങ്ങളിലെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനും KCCO യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ബ്രിസ്ബനിൽ സന്ദർശനം നടത്തി. കൺവെൻഷൻ ചെയർമാൻ ശ്രീ ടിജോ പ്രാലേൽ അധ്യക്ഷത വഹിച്ച പ്രസ്തുത മീറ്റിംഗിൽ എല്ലാ  സബ്‌കമ്മിറ്റികളും തങ്ങളുടെ ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്, ഭാവിപരിപാടികളെപ്പറ്റിയുള്ള രൂപരേഖ എന്നിവ അവതരിപ്പിക്കുകയുണ്ടായി. KCCO പ്രസിഡന്റ് ഡെന്നിസ് കുടിലിൽ, സെക്രട്ടറി ജെയിംസ് വെളിയത്ത് എന്നിവർ പൈതൃകം 2018ന്റെ വിജയത്തിനായി  BKCC നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, KCCO യുടെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പൈതൃകം 2018 ന്റെ തീം സോങ് കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റിയുടെ സാന്നിധ്യത്തിൽ  ശ്രി ടിജോ പ്രാലേൽ  പൊതുസമൂഹത്തിനായി സമർപ്പിച്ചു. KCCO യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ  ANGELO യുടെ പ്രകാശനം ചീഫ് എഡിറ്റർ സനീഷ് ബേബി, KCCO ജോയിന്റ് സെക്രട്ടറി ടോംജി കെ തോമസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.