പതിനേഴാമത് യു കെ കെ സി എ കൺവെൻഷന് ആവേശകരമായ പരിസമാപ്തി

 

ചല്‍റ്റ്നാം: ആവേശത്തിന്റെ അലയൊലികൾ ഉയർത്തിപ്പിടിച്ചു യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സാമുദായിക സംഘടന യായ യുകെകെസിഎ യുടെ പതിനേഴാം വാര്‍ഷിക കണ്‍വന്‍ഷന്  തിരശീല വീണു.കൺവെൻഷൻ സമാപിച്ചപ്പോൾ ഒരു കാര്യം വീണ്ടും വ്യക്തമായി,ക്നാനായക്കാരെ വെല്ലാന്‍ തല്‍ക്കാലം ആര്‍ക്കും കഴിയില്ല. നാലായിരത്തിൽ പരം ആളുകൾ ഒന്നുചേർന്ന ഈ മഹാസംഗമം യൂ കെ ക്നാനായ മക്കൾ തികച്ചും ആഘോഷമാക്കി മാറ്റി.

രാവിലെ 8മണി മുതൽ കൺവെൻഷൻ സെന്ററിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങിയിരുന്നു. കൃത്യം 9.30ന് UKKCA പ്രസിഡന്റ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. നിരവധി വൈദീകർ സഹകാർമികത്വം വഹിച്ചു. ദിവ്യ ബലിക്ക് ശേഷം കുടുംബ സല്ലാപം, 1.30ന് 300ൽ അധികം വനിതകൾ അണിനിരന്ന തനിമ തൻ ചിലമ്പൊലി എന്ന സംഘ നൃത്തം അരങ്ങേറി. തുടർന്ന് യു കെ കെ സി എ യുടെ 51 യൂണിറ്റുകൾ അണിനിരന്ന സമുദായ റാലി നടത്തപ്പെട്ടു. ആവേശം വാനോളം ഉയർത്തിയ കാഴ്ചകളാണ് ആണ് റാലിയിൽ ഉണ്ടായിരുന്നത്. അതിന് ശേഷം നടന്ന പൊതുസമ്മേളനം അഭിവന്ദ്യ പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘടനം ചെയിതു. പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു ഇടുക്കി MLA ശ്രീ റോഷി അഗസ്റ്റിൻ, ഫാ  സജി മലയിൽ പുത്തൻപുരയിൽ , ഫാ സജി തോട്ടം , ഫാ ബേബി കാട്ടിയാങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി സാജു ലൂക്കോസ് സ്വാഗതം ആശംസിച്ചു. 

തുടർന്ന് 175ൽ പരം നർത്തകർ അണിനിരന്ന സ്വാഗത നൃത്തം അരങ്ങേറി. നിറഞ്ഞ കയ്യടികളോടെയാണ് സ്വാഗത നൃത്തത്തെ യു കെ യിലെ ക്നാനായ ജനത നെഞ്ചിലേറ്റിയതു. തുടർന്ന് വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം 10 മണിയോട് കൂടി പതിനേഴാമത് UKKCA കൺവെൻഷന് തിരശീല വീണു 

കൺവൻഷന്റെ ഫോട്ടോകൾ താഴെ കാണുക .

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.