ചിക്കാഗോ മലയാളീ അസോസിയേഷൻ ബാസ്കറ്റ് ബോൾ – “നോ മേഴ്‌സി” യും   “വുൾഫ് പാക്” ഉം  ജേതാക്കൾ

ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാസ്കറ്റ് ബോൾ ടൂർണമെൻറിൽ കോളേജ് വിഭാഗത്തിൽ " നോ മേഴ്‌സിയും " ഹൈ സ്കൂൾ വിഭാഗത്തിൽ  “വുൾഫ് പാക്” ഉം   വിജയികളായി . രാവിലെ 9 മണിക്ക് മൗണ്ട്  പ്രോസ്പെക്ടറിലുള്ള  റെക്‌ പ്ലെക്സ്  പാർക്ക് ഡിസ്ട്രിക്ടിൽ പ്രസിഡന്റ് രഞ്ജൻ എബ്രഹാം ഉൽഘാടനം ചെയ്ത ടൂർണമെൻറിൽ ധാരാളം  ടീമുകൾ  പങ്കെടുത്തു .

വളരെ ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങൾ ആയിരുന്നു എല്ലാ മത്സരവും . കോളേജ് വിഭാഗം ഫൈനൽ മത്സരത്തിൽ നോ മേഴ്‌സി   ബ്രൗൺ പ്ലേഗ്  ടീമിനെ യാണ്  പരാജയപ്പെടുത്തിയത്.  വിജയികൾക്ക്  അഗസ്റ്റിൻ കരിംകുറ്റിയിൽ സ്പോൺസർ ചെയ്ത ജേക്കബ് വര്ഗീസ് മെമ്മോറിയൽ എവർ  റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക്  ജോസ് സൈമൺ മുണ്ടപ്ലാക്കിൽ സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. കോളേജ് വിഭാഗത്തിൽ എല്ലാവരുടെയും വ്യക്തിഗത ട്രോഫികൾ സ്പോൺസർ ചെയ്തത്  ടോം സണ്ണി ആയിരുന്നു
ഹൈ സ്കൂൾ വിഭാഗത്തിലും  ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ്  വുൾഫ് പാക്ക് ടീം NLMB  ടീമിനെ പരാജയപ്പെടുത്തിയത് . വിജയികൾക്ക്  വിനു മാമ്മൂട്ടിൽ സ്പോൺസർ ചെയ്ത വിനു മാമ്മൂട്ടിൽ  എവർ  റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക്  ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്ത അന്നമ്മ ജോസഫ് മുളയാനിക്കുന്നേൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. ഹൈ സ്കൂൾ വിഭാഗത്തിൽ എല്ലാവരുടെയും വ്യക്തിഗത ട്രോഫികൾ സ്പോൺസർ ചെയ്തത്  ടോം സണ്ണി ആയിരുന്നു

40 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ സീനിയർസ് ബാസ്കറ്റ്  ബോൾ മത്സരത്തിൽ  ജോർജ് പ്ലാമൂട്ടിൽ നേതൃത്വം നൽകിയ  ടീം വിജയിച്ചപ്പോൾ മനോജ് അച്ചേട്ട് നയിച്ച ടീം രണ്ടാം സ്ഥാനത്തു എത്തി. വിജയികൾക്ക് മനോജ് അച്ചേട്ട് സ്പോൺസർ ചെയ്ത ചാക്കോ അച്ചേട്ട് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു രണ്ടാം സ്ഥാനം ലഭിച്ചവർക്ക് ജിതേഷ് ചുങ്കത്ത് സ്പോൺസർ ചെയ്ത സി എൽ ജോസഫ് ചുങ്കത്ത് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. സീനിയർസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരുടെ വ്യക്തിഗത ട്രോഫികൾ ജോൺസൻ കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിച്ചവരുടെ  വ്യക്തിഗത ട്രോഫികൾ അച്ചൻ കുഞ്ഞു മാത്യുവും സ്പോൺസർ ചെയ്തു

ബാസ്കറ്റ് ബോൾ കമ്മിറ്റി അംഗങ്ങളായി അച്ചൻ കുഞ്ഞു മാത്യു (കോർഡിനേറ്റർ)  , ജോൺസൻ കണ്ണൂക്കാടൻ, മനു നൈനാൻ എന്നിവരും   യൂത്ത് കൺവീനർ മാരായി  ജോജോ ജോർജ്, ടോം സണ്ണി,അബി അലക്സാണ്ടർ, കാൽവിൻ   കവലക്കൽ എന്നിവരുമാണ് മത്സരങ്ങളുടെയും രെജിസ്ട്രേഷൻ ന്റെയും കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരുന്നത്  .
തികച്ചും പ്രൊഫഷണൽ ആയി നടത്തിയ മത്സരങ്ങൾ നിയന്ത്രിച്ചത് പ്രൊഫഷണൽ റഫറിമാരായിരുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിലെ വളരെയധികം കാണികൾ ഈ  മത്സരങ്ങൾ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും എത്തിയിരുന്നു. 
ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫിലിപ്പ് പുത്തൻപുരയിൽ, ഷാബു മാത്യു, ജേക്കബ് പുറയംപള്ളിൽ, സണ്ണി മൂക്കെട്ട്,  ടോമി അമ്പേനാട്ട് , ബിജി സി മാണി  തുടങ്ങിയവർ നേതൃത്വം നൽകി.  ഈ മത്സരങ്ങൾ വിജയകരമായി നടത്തുവാൻ സഹകരിച്ച എല്ലാ സ്പോൺസർ മാർക്കും,  മറ്റു എല്ലാവര്ക്കും അച്ചൻ കുഞ്ഞു മാത്യു  നന്ദി പറഞ്ഞു.
 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.