അൽ അയ്ൻ കെ.സി.സി. സ്പോർട്സ് ഡേ നടത്തി .

ഹിലി  ആർക്കിയോളജിക്കൽ  പാർക്കിൽ വച്ച് അൽ അയ്ൻ ക്നാനായ  കുടുംബയോഗം സ്പോർട്സ് ഡേ  നടത്തി .
കായിക മത്സരങ്ങളിൽ വിവിധ ഗ്രുപ്പുകളായി തിരിച്ചു എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി .
കായിക മത്സരങ്ങൾക്ക്  കൂടുതൽ പ്രോത്സാഹനം നൽകുക എന്ന  ഉദ്ദേശത്തോടെ നടത്തിയ പരിപാടികൾക്കു സ്തീകളും കുട്ടികളുമടക്കം  എല്ലാവരും പങ്കെടുത്തു. മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം (അണ്ടർ 19)  സ്റ്റെഫി ജോസിൻെറ സാന്യഥ്യം   ആവേശം ഇരട്ടിയാക്കി. വിജയികൾക്ക് മെഡലുകൾ  നൽകി. കോഡിനേറ്റർമാരായ ബിനോയ് ജോൺ തയ്യിൽ ,റൂബി ബിജു കുന്നത്ത് എന്നിവർ  പരിപാടികൾക്ക്  നേതൃത്വം നൽകി ,പ്രസിഡന്റ് ജോബി ജോർജ് കൂവക്കാട്ടിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.സെക്രട്ടറി സൈജു തോമസ് കുഴുമ്പറമ്പിൽ നന്ദി പറഞ്ഞു ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.