അറ്റ്ലാന്റയിൽ  റാഫിൾ ടിക്കറ്റ്  വിതരണം  തുടക്കം കുറിച്ചു

ക്നാനായ കാത്തോലിക്  അസോസിയേഷൻ  ഓഫ് ജോർജിയായുടെ (KCAG) ചിരകാല സ്വപ്നമായിരുന്ന  കമ്മ്യൂണിറ്റി  സെന്റർ  പണിയുവാനായിട്ടുള്ള  ഫണ്ട്റൈസിംഗ്  കിക്ക്‌ ഓഫ്  ജൂലൈ എട്ടാം തിയതി  ഞായറാഴ്ച്ചാ, വിശുദ്ധകുർബാനക്കു ശേഷം ഗംഭീരമായി നടത്തപ്പെട്ടു.  KCAG പ്രസിഡണ്ട്  ജസ്റ്റിൻപുത്തൻപുരയിലും  വൈസ് പ്രസിഡണ്ട്  തോമസ് മുണ്ടത്താനത്തിൻറെയുംനേതൃത്വ ത്തതിൽ  നടത്തപ്പെട്ട പരിപാടിക്ക്  ജോണി ഇല്ലിക്കാട്ടിൽ  മുഖ്യ അവതാരകൻ  ആയിരുന്നു. ഫാമിലി  ക്നാനായ കത്തോലിക്ക ചർച്ഛ്  വികാരി ഫാദർ  ബോബൻവട്ടപ്പുറത്തു  ആദ്ദ്യ റാഫിൾ  ബുക്ക് വാങ്ങി ചടങ്ങു്   ഉത്ഘാടനം  നടത്തി. ഫാദർജെയിംസ് കുടിലിൽ  പരിപാടിയിൽ  പങ്കെടുത്തു.

ഫണ്ട്  റൈസിംഗ്  കമ്മിറ്റി മെംബർ ആയ  ഡോമിനിക്  ചാക്കോനാൽകമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഭാവി തലമുറയുടെ കെട്ടുറപ്പിനുംഉതകുന്ന ഈ കമ്മ്യൂണിറ്റി സെന്ററിന്റെ ആവശ്യകതയെപറ്റി ഊന്നിപറയുകയും എല്ലാവരുടെയും സഹകരണം അഭ്യർത്തിക്കുകയും ചെയ്തു. റാഫിൾ  ടിക്കറ്റ് കോഓർഡിനേറ്റർ, തോമസ് കല്ലാന്തിയിൽ, ടിക്കറ്റ് ബുക്ക്   വിതരണം ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.