പൂഴിക്കോൽ KCYL യൂണിറ്റിന്റെ  യുവജന ദിനാഘോഷം ഏറെ ദൈവാനുഗ്രഹപ്രദമായി

സമൂഹത്തിൽ നന്മയുടെയും സാഹോദര്യത്തിന്റെയും മഹിമയെ വിളിച്ചോതി , പൂഴിക്കോൽ യൂണിറ്റിന്റെ യുവജന ദിനാഘോഷം . ഇടവകയിലെ കിടപ്പുരോഗികളായ വയോജനങ്ങൾക്കും , രോഗികൾക്കും കുംബസാരിക്കാനും , വിശുദ്ധ കുർബാന സ്വീകരിക്കാനും അവസരം ഒരുക്കിയായിരുന്നു യുവജന ദിനാഘോഷത്തിന് ആരംഭം കുറിച്ചത് . യുവജന ദിനാഘോഷത്തിന് നാളുകൾക്ക് മുൻപ് തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ യൂണിറ്റ് തലത്തിൽ ആരംഭിച്ചിരുന്നു . മക്കളുടെയോ , ബന്ധു ജനങ്ങളുടെയോ തുണ ഇല്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന , ഇടവകയിലെ തന്നെ മുതിർന്ന ഒരു അമ്മയുടെ ഭവനത്തിലെത്തി വീടും പരിസരവും വൃത്തിയാക്കി കൊടുക്കുകയും , അമ്മച്ചിയോടൊപ്പം അൽപ സമയം ചിലവിടുകയും ചെയ്തു . ദുഃഖ്റാന തിരുനാളിൽ ആരംഭിച്ച യുവജന ദിനാഘോഷം ഒരാഴ്ചയോളം നീണ്ടു നിന്നു . ജൂലൈ ഏഴാം തീയതി ശനിയാഴ്ച രാവിലെ മുതൽ കിടപ്പുരോഗികളുടെ ഭവനങ്ങൾ , ഇടവക വികാരി ഫാദർ സുജിത്ത് കാഞ്ഞിരത്തുമ്മൂട്ടിലിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യവുമായിസന്ദർശിക്കുകയും , ആ ഭവനത്തിൽ ഉള്ളവരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു . ജൂലൈ എട്ടാം തീയതി ഞായറാഴ്ച , ഒന്നാം കുർബാനയോടെ ആരംഭിച്ച സമാപന ചടങ്ങുകൾ ഏറെ മനോഹരമായി . കാഴ്ച്ച സമർപ്പണത്തോടെ ആരംഭിച്ച വിശുദ്ധ കുർബാനയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി . വിശുദ്ധ ബലിക്ക് ശേഷം ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ , KCYL പതാക , യൂണിറ്റ് ചാപ്ലൈൻ , ഡയറക്ടർ ലൂകോസ് എം.എ, യൂണിറ്റ് പ്രസിഡന്റ് അമിത് ജോയിസ് മണലേൽ എന്നിവർ ചേർന്ന് ഉയർത്തുകയും , സെക്രട്ടറി തോംസൺ സണ്ണി മുകളേൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു . അനേകം യുവജനങ്ങളുടെ പങ്കാളിത്തത്തോടെ , ഇടവകയിലെ തന്നെ സ്ഥാപനങ്ങളായ മാർത്താഭവൻ സ്പെഷ്യൽ സ്കൂളിലേയും , സെന്റ് ജോൺസ് വൃദ്ധമന്ധിരത്തിലെയും അംഗങ്ങളോടൊപ്പം ഉച്ച ഭക്ഷണം പങ്കിടുകയും , അവരോടൊപ്പം ഏറെ നേരം പാട്ടും , കളികളും , തമാശകളുമായിചിലവിടുകയും ചെയ്തു . യൂണിറ്റ് ഭാരവാഹികളായ ടിജോ ടോമി ചെമ്പന്നിയിൽ , ജിനോഷാ ജോയി കീഴങ്ങാട്ട്‌ , സാന്ദ്രാ ബേബി പൂവക്കോട്ടിൽ , സിസ്റ്റർ അഡ്വൈസർ Sr. ഡീനാ SVM എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.